ട്രോളിംഗ് നിരോധന കാലത്ത് സമ്പൂർണ മൽസ്യബന്ധന നിരോധനം നടപ്പാക്കണം: ഹൈക്കോടതി

ട്രോളിംഗ് നിരോധന കാലത്ത് സമ്പൂർണ മൽസ്യബന്ധന നിരോധനം നടപ്പാക്കണമെന്ന്
ഹൈക്കോടതി.  എല്ലാത്തരം ബോട്ടുകളും നിരോധന പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദേശിച്ചു.

കൊല്ലത്തെ ഏതാനും ബോട്ടുടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി. 47 ദിവസം ആയിരുന്ന ട്രോളിംഗ് നിരോധന കാലം. കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 52 ദിവസമായി ഉയർത്തിയിരുന്നു.

ഇതിനെ ചോദ്യം ചെയ്താണ് കൊല്ലത്തെ ബോട്ടുടമകൾ ഹൈക്കോടതിയെ സമീപിച്ചത് . നിരോധന കാലത്ത് മൽസ്യ ബന്ധനം പൂർണമായി നിരോധിക്കണമെന്ന് ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

മത്സ്യ ബന്ധന ബോട്ടുകളുടെ നിരോധന കാര്യത്തിൽ വിവേചനം പാടില്ല. ഒൻപത് ഹോർ സ് പവറിന് മുകളിലുള്ള ബോട്ടുൾക്കും പരമ്പരാഗത മൽസ്യ തൊഴിലാളികൾക്കും നിരോധനം ബാധകമാക്കണം.

1980ലെ കേരള സമുദ്ര മൽസ്യ ബന്ധന നിയന്ത്രണ നിയമ ത്തിലെ നാലാം വകുപ്പ് കർശനമായി നടപ്പാക്കണം. സംസ്ഥാന ഫിഷ റീസ് വകുപ്പ് സെക്രട്ടറി ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News