അധികാരത്തിലേറിയിട്ട് 48 മാസം, വിദേശയാത്രയ്ക്ക് ചിലവിട്ടത് 335 കോടി; കെടുകാര്യസ്ഥതയുടെ മോഡി ഭരണം ഇങ്ങനെ – Kairalinewsonline.com
Latest

അധികാരത്തിലേറിയിട്ട് 48 മാസം, വിദേശയാത്രയ്ക്ക് ചിലവിട്ടത് 335 കോടി; കെടുകാര്യസ്ഥതയുടെ മോഡി ഭരണം ഇങ്ങനെ

അവസാനം നടത്തിയ 12യാത്രകളുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ലഭ്യവുമല്ല

മോദിയുടെ വിദേശയാത്രകള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നതായുള്ള ആരോപണത്തെ ശരിവയ്ക്കുന്ന നിലയിലുള്ള വിവരങ്ങളും കണക്കുകളുമാണ് പുറത്തുവരുന്നത്.

പ്രധാനമന്ത്രിയായി മോദി ചുമതലയേറ്റശേഷം വിദേശയാത്രകള്‍ക്കുമാത്രം ചെലവാക്കിയത് 355കോടി രൂപയാണ്.

വിവരാവകാശരേഖയിലൂടെയാണിപ്പോള്‍ കണക്കുപുറത്തായിരിക്കുന്നത്.പ്രധാനമന്ത്രിയായി മോദി 48മാസം പിന്നിടുമ്പോള്‍ 50ലധികം രാജ്യങ്ങളിലേക്കായി 41വിദേശയാത്രകളാണ് നടത്തിയത്.

വിദേശത്ത് ആകെ ചെലവ‍ഴിച്ചത് 165ദിവസവും.ഫ്രാന്‍സ്,ജര്‍മ്മനി,കാനഡ രാജ്യങ്ങളിലേക്ക് നടത്തിയ 9ദിവസത്തെ യാത്രയിലാണ് മോദി ഏറ്റവുമധികം തുക ചെലവാക്കിയിരിക്കുന്നത്.

2015ഏപ്രില്‍ 9മുതല്‍ 15വരെയായിരുന്നു ഈ യാത്ര.ചെലവാക്കിയത് 31.25കോടി രൂപ.ബംഗളൂരുവിലെ വിവരാവകാശപ്രവര്‍ത്തകനായ ഭീമപ്പ ഗദാദിന് ലഭിച്ച വിവരാവകാശരേഖയിലാണ് ധൂര്‍ത്തിന്‍റെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വെബ്സൈര്റില്‍ അദ്ദേഹത്തിന്‍റെ വിദേശയാത്രകളില്‍ അവസാനം നടത്തിയ 12യാത്രകളുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ലഭ്യവുമല്ല.

ചെലവേറിയ ഈ വിദേശയാത്രകള്‍ കൊണ്ട് രാജ്യത്തിന് എന്തു ഗുണമാണ് ലഭിച്ചതെന്ന് കേന്ദ്രം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന ആവശ്യവും ശക്തമാകവുകയാണ്.

To Top