വീഡിയോ ഗെയിമുകളോട് ആസക്തി അരുത്; അമിതമായാല്‍ മാനസിക പ്രശ്നം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന

കുട്ടികള്‍ മൊബൈല്‍ ഫോണിനും കമ്പ്യൂട്ടറിനും വേണ്ടി വല്ലാതെ വാശി പിടിക്കുന്നത് പതിവ് സംഭവമാണ്.വാശിപിടിക്കുന്ന കുട്ടികളെ  ആശ്വസിപ്പിക്കുന്നതിനായി വീഡിയോ ഗെയിമുകകള്‍ കാണിച്ചുകൊടുക്കുന്ന  രക്ഷിതാക്കളും നിരവധിയാണ്.

വിശപ്പ് പോലും മറന്ന് കുട്ടികള്‍ എത്രമണിക്കൂര്‍ വേണമെങ്കിലും മൊബൈലില്‍ ഗെയിം കളിക്കും.പതുക്കെ പതുക്കെ കുട്ടികള്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമകളാകും.ബുദ്ധിവികാസം നടന്നുകൊണ്ടിരിക്കുന്ന നിര്‍ണ്ണായക പ്രായത്തിലെ”കളിരോഗം”(Game disorder) ബാധ കുട്ടികളിലുണ്ടാക്കുന്നത് തിരിച്ചുപിടിക്കാനാകാത്ത മാറ്റങ്ങളാണ്.കളിരോഗത്തില്‍ (Game disorder) ആസക്തിയുളള കുട്ടികളില്‍ ഉണ്ടാക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്ന് ഓര്‍മ്മക്കുറവാണ്.

വാര്‍ദ്ധക്യത്തില്‍ പിടികൂടാറുളള രോഗമാണ് ഓര്‍മ്മക്കുറവ്.എന്നാല്‍ വിദ്യാഭ്യാസത്തിന്‍റെ തുടക്കത്തിലേ ഒാര്‍മ്മക്കുറവ് പിടികൂടുന്നത് കുട്ടികളുടെ പഠനശേഷിയെ പ്രതികൂലമായി ബാധിക്കും.

പഠനവൈകല്ല്യം,വാശി,അനാവശ്യ ഭയം തുടങ്ങിയ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് രക്ഷിതാക്കള്‍ കുട്ടികളേയും കൂട്ടി മാനസികാരോഗ്യവിദഗ്ദ്ധരുടെ  അടുത്തെത്താറുളളത്. എന്നാല്‍ അടുത്ത കാലത്തായി വീഡിയോഗെയിം  സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി രക്ഷിതാക്കള്‍
കുട്ടികളുമായി മാനസികാരോഗ്യവിദഗ്ദ്ധരെ സമീപിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പ്രമുഖ ശൈശവ മനശാസ്ത്ര വിദഗദ്ധനായ ഡോ. ആര്‍ .ജയപ്രകാശിന്‍റെ വിലയിരുത്തല്‍
ഇങ്ങനെ

വീഡിയോ ഗെയിമുകള്‍ കുട്ടികളില്‍ അക്രമണോത്സുകത ഉണ്ടാക്കുന്നു. അനാവശ്യമായ മാനസിക സമ്മര്‍ദ്ധങ്ങള്‍ക്ക് വിധേയമാക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം.ലോലമായ മനസ്സാണ് കുട്ടികളുടേത്. സങ്കീര്‍ണ്ണമായ മാനസികാവസ്ഥ ഓര്‍മ്മക്കുറവ് ഉല്‍പ്പെടെയുളള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു”

വീഡിയോ ഗെയിമുകള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ലോകവ്യാപകമായി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്.പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പല ഏജന്‍സികളും മുന്നോട്ട് വെക്കുന്നത്.
എന്നാല്‍ ഒട്ടുമിക്ക പഠനങ്ങളും പരിധിവിട്ടുളള വീഡിയോഗെയിം കളികള്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്കുന്നതിനായി ലോകാരോഗ്യ സംഘടന നടത്തിയ പഠനമാണ് ഏറ്റവും ആധികാരികം.രോഗങ്ങളുടെ രാജ്യാന്തര തരം തിരിക്കല്‍ റിപ്പോര്‍ട്ടിന്‍റെ 11ാം പതിപ്പില്‍ “കളിചിത്രവിഭ്രമം”(Game disorder) കു‍ഴപ്പമുളള മാനസികാരോഗ്യ അവസ്ഥയായി (Mental health condition) ഉള്‍ക്കൊളളിച്ചു.

ഇതുസംമ്പന്ധിച്ച് ലോകാരോഗ്യ നല്കുന്ന വിശദീകരണം ഇങ്ങനെയാണ്

1.വീഡിയോ ഗെയിമുകള്‍ക്ക് അടിമകളാകുന്നരുടെ ഏറ്റവും ആദ്യത്തെ പരിഗണന ഗെയിമുകായിരിക്കും.ഇവരെ തിരിച്ചറിയാനുളള ഏറ്റവും പ്രധാന ലക്ഷണവും ഇതാണ്

2.ഗെയിമുകളോടുളള അടക്കാനാകാത്ത അഭിനിവേശം വിദ്യാഭ്യാസം, കുടുംബ സാമൂഹ്യ ബന്ധങ്ങള്‍ തുടങ്ങിയവയില്‍ പ്രതിഫലിക്കും. വീഡിയോ ഗെയിമുകള്‍ക്ക് അടിമയായ ഒരു കുട്ടിക്ക് മറ്റ് കളികളില്‍ തെല്ലും താല്പര്യം കാണില്ല.അച്ഛനമ്മമാരോടും സുഹൃത്തുകളോടും
ഇടപ‍ഴകുന്ന സമയം വളരെ കുറവായിരിക്കും.വീഡിയോ ഗെയിമിന്‍റെ വലയില്‍പെട്ടാല്‍ ഒരു വര്‍ഷത്തിനുളളില്‍ കുട്ടികളില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാം

3.വീഡിയോ ഗെയിമുകള്‍ കളിക്കുന്ന എല്ലാവര്‍ക്കും ഇവയോട് ആസക്തി ഉണ്ടാകണമെന്നില്ല.എത്ര സമയം കളിക്കുന്നു,എപ്പോള്‍ കളിക്കുന്നു,ഗെയിമിനോട് ഭ്രാന്തമായ ആവേശം ഉണ്ടോ എന്നിവയാണ്
പരിശോധിക്കേണ്ടത്. ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് വീഡിയോ ഗെയിമുകളെ
പൂര്‍ണ്ണമായും കുട്ടികളില്‍ നിന്ന് അകറ്റാനാകില്ല.

എന്നാല്‍ അവര്‍ ഇവയ്ക്ക് അടിമകളാകുന്ന സാഹചര്യം ഒ‍ഴിവാക്കിയേ തീരൂ.ശരീരത്തിനും
മനസ്സിനും ഉന്മേഷം പകരുന്ന മറ്റ് കളികളിലേയ്ക്ക് കുട്ടികളുടെ താല്പര്യം മാറ്റുക എന്നതാണ് ഏക പരിഹാരമാര്‍ഗ്ഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News