ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ്സ് ഏറ്റെടുക്കാൻ തയ്യാര്‍; മന്ത്രി എസി മൊയ്തീൻ കേന്ദ്രത്തിന് കത്തയച്ചു

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ്സ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് വ്യവസായ മന്ത്രി എ.സി മൊയ്തീൻ കേന്ദ്രത്തിന് വീണ്ടും കത്തയച്ചു.

നേരത്തെ കേന്ദ്ര ഖന – വ്യവസായ വകുപ്പ് മന്ത്രിക്ക് സംസ്ഥാനം ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചതിന് ലേല നടപടികൾ ആരംഭിച്ചുവെന്ന മറുപടിയാണ് ലഭിച്ചത്. കരാർ വ്യവസ്ഥകൾക്ക് എതിരായാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.

കമ്പനിയെ സ്വകാര്യവത്കരിക്കുന്നതിന് ആരംഭിച്ച നടപടി അവസാനിപ്പിക്കണം. ഒപ്പം കമ്പനി സംസ്ഥാന സർക്കാരിന് കൈമാറുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും എ.സി മൊയ്തീൻ കേന്ദ്രത്തിനയച്ച കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News