നിഞ്ച ZX-10R ഇന്ത്യയിലെത്തി; വില കേട്ടാല്‍ ഞെട്ടും; ആറ് ലക്ഷത്തോളം രൂപയുടെ കുറവ്

പുതിയ കവാസാക്കി നിഞ്ച ZX-10R, ZX-10RR ബൈക്കുകള്‍ ഇന്ത്യയില്‍ വിപണിയിലെത്തി. 12.80 ലക്ഷം രൂപയാണ് ഇന്ത്യന്‍ നിര്‍മ്മിത ZX-10R ന്‍റെ വില. 16.10 ലക്ഷം രൂപ വിലയിലാണ് ZX-10RR -വിപണിയില്‍ എത്തുക. 2018 ജൂലായ് വരെ മാത്രമെ ഈ വിലയ്ക്ക് മോഡലുകള്‍ ലഭ്യമാവുകയുള്ളു. ഓഗസ്റ്റില്‍ ബൈക്കുകളുടെ വില കൂട്ടുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

കവാസാക്കി എല്ലാ ഡീലര്‍ഷിപ്പുകളില്‍ നിന്നും ZX-10R, ZX-10RR ബൈക്കുകള്‍ബുക്ക് ചെയ്യാം.
ഇതുവരെയും പൂര്‍ണ ഇറക്കുമതി മോഡലായാണ് നിഞ്ച ZX-10R -നെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇക്കുറി ഇന്ത്യന്‍ നിര്‍മ്മിത നിഞ്ച ZX-10R, ZX-10RR സൂപ്പര്‍ബൈക്കുകളാണ് വില്‍പനയ്‌ക്കെത്തുന്നത്. അതും ആറ് ലക്ഷം രൂപ വിലക്കുറവില്‍.

കെആര്‍ടി എഡിഷന്‍ കവാസാക്കി നിഞ്ച ZR-10R -പച്ചനിറത്തില്‍ ലഭ്യമാണ്. അതേസമയം കറുപ്പ് നിറത്തില്‍ മാത്രമെ ZX-10RR ലഭ്യമാവുകയുള്ളു. 998 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് ഇരു മോഡലുകളിലും. 197 bhp കരുത്തും 113.4 Nm torque ഉം എഞ്ചിന് ശ്ക്തിയുണ്ട്.

ആറു സ്പീഡാണ് ഗിയര്‍ബോക്സ്. അലൂമിനിയം പെരിമീറ്റര്‍ ഫ്രെയിം ഒരുങ്ങുന്ന ബൈക്കുകളില്‍ യഥാക്രമം 120/70 ZR17, 190/55 ZR17 ടയറുകളാണ് ഒരുക്കിയിട്ടുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here