കലക്കന്‍ ലുക്കുമായി ടൊയോട്ട കൊറോള സ്പോര്‍ട്ട്; ആദ്യമെത്തുക ജപ്പാനില്‍ – Kairalinewsonline.com
Automobile

കലക്കന്‍ ലുക്കുമായി ടൊയോട്ട കൊറോള സ്പോര്‍ട്ട്; ആദ്യമെത്തുക ജപ്പാനില്‍

കൊറോളയുടെ സ്‌പോര്‍ടി ഹാച്ച്ബാക്ക് മോഡലാണ് പുതിയ കൊറോള സ്‌പോര്‍ട്

കലക്കന്‍ ലുക്കുമായി ടൊയോട്ട ഒരുക്കുന്ന കൊറോള സ്പോര്‍ട്ട് വിപണിയിലേക്ക്. ആദ്യഘട്ടത്തില്‍ വലതു ഹാന്‍റ് ഡ്രൈവില്‍ ജപ്പാന്‍ വിപണിയിലാണ് വാഹനം പുറത്തിക്കുക. ഈ വര്‍ഷം നടന്ന ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയില്‍ ആഗോളശ്രദ്ധ പിടിച്ചുപറ്റിയ വാഹനമായിരുന്നു കൊറോള സ്‌പോര്‍ട്ട്.

വന്‍ ജനപ്രീതി മുന്നില്‍ കണ്ടാണ് ഇത്ര പെട്ടെന്നു വിപണിയില്‍ കൊണ്ടുവരാന്‍ ടൊയോട്ട തീരുമാിച്ചത്. കൊറോളയുടെ സ്‌പോര്‍ടി ഹാച്ച്ബാക്ക് മോഡലാണ് പുതിയ കൊറോള സ്‌പോര്‍ട്. ടൊയോട്ട ന്യൂ ജനറേഷന്‍ ആര്‍കിടെക്ച്ചര്‍’ അടിത്തറയില്‍ നിന്നാണ് ഹാച്ച്ബാക്ക് ഒരുങ്ങുന്നത്.

യൂറോപ്യന്‍ വിപണിയില്‍ അണിനിരക്കുന്ന ടൊയോട്ട ഓറിസും ഇതേ അടിത്തറയില്‍ നിന്നാണ് ഇറക്കുന്നത്. കൂടുതല്‍ ദൃഢതയും കുറഞ്ഞ ഗുരുത്വ കേന്ദ്രവുമാണ് TNGA അടിത്തറയുടെ പ്രത്യേകത. വീതിയേറിയ മുന്‍ഗ്രില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ പുത്തന്‍ ടെയില്‍ലാമ്പുകള്‍ എന്നിവ സ്പോര്‍ട്ടിന് മാറ്റ് കൂട്ടുന്നു.

ഗ്രില്ലില്‍ സിഗ്നേച്ചര്‍ C ബാഡ്ജാണ് ഒരുങ്ങുന്നത്. ബോണറ്റില്‍ എയറോഡൈനാമിക് ഘടനകള്‍ നല്‍കിയിട്ടുണ്ട്. പേരിലുള്ള സ്‌പോര്‍ടി ഭാവത്തെ ഉള്ളിലേക്ക് കൊണ്ടുവരാന്‍ ടൊയോട്ട കാര്യമായി ശ്രമിച്ചിട്ടുണ്ട്.

അകത്തള ചിത്രങ്ങളില്‍ ഇതുവ്യക്തമായി കാണാന്‍ കഴിയും. കൂടുതല്‍ വിശാലതയ്ക്ക് വേണ്ടി ഇന്‍സ്ട്രമെന്റ് പാനലിന്റെ ഉയരം കമ്പനി കുറച്ചു.

To Top