‘ഓഫറുകളുടെ പെരുമ‍ഴയൊന്നുമില്ല’; സത്യം ഇതാണ്; മായാനദി താരം ഐശ്വര്യ ലക്ഷ്മി പറയുന്നു

മായനദി എന്ന ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നായികയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ തകര്‍ത്തഭിനയിച്ച അപ്പു എന്ന അപര്‍ണയെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

സിനിമ സൂപ്പര്‍ ഹിറ്റായ ശേഷം അഭിമുഖങ്ങളിലും മറ്റും ഐശ്വര്യ നേരിടേണ്ടി വന്ന ചോദ്യമാണ് നിറയെ ഓഫറുകളാണല്ലോയെന്നത്. പക്ഷേ സത്യം അതല്ലെന്ന് വ്യക്തമാക്കുകയാണ് ഐശ്വര്യ ലക്ഷ്മി. തനിക്കൊരുപാട് ഓഫറുകളൊന്നും വന്നിരുന്നില്ലെന്നാണ്. ‘ഒന്നോ രണ്ടോ സിനിമകളില്‍ നിന്ന് ക്ഷണം വന്നു, അത്രമാത്രം.

അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം ഐശ്വര്യ വ്യക്തമാക്കിയത്. ശക്തമായ തിരക്കഥയാണ് ആ ചിത്രങ്ങളുടേത്. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ എന്നെ തേടി വന്നത്, മായാനദി എന്ന ഒറ്റ ചിത്രം കൊണ്ടു മാത്രമാണ്.

അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന വരത്തന്‍ ആണ് ഐശ്വര്യ നായികയായി എത്തുന്ന പുതിയ ചിത്രം. ചിത്രത്തില്‍ ശക്തമായ നായിക കഥാപാത്രമാണ് ഐശ്വര്യയുടേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here