‘ടൂറിസത്തിൽ നിന്നു ലഭിക്കുന്ന വരുമാനം അതാത് പ്രദേശത്തിന്റെ വികസനത്തിനായി വിനിയോഗിക്കും’: മുഖ്യമന്ത്രി പിണറായി

പരിസ്ഥിതിക്ക് പോറൽ എൽക്കാത്തതും വിനോദ സഞ്ചാര അനുഭവത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതുമായ ടൂറിസം പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ടൂറിസത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം അതാത് പ്രദേശത്തിന്റെ വികസനത്തിനായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ പറശ്ശിനികടവിൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ റിവർ ക്രൂയിസ് പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

കേരളത്തിന്റെ ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നാഷണൽ ഗോഗ്രാഫിക് ലോൺലി പ്ലാനറ്റ് തുടങ്ങിയ മാഗസിനുകൾ ലോകത്തിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി കേരളത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിലേക്ക് വരുന്ന വരുന്ന സഞ്ചാരികൾക്ക് മികച്ച വിനോദ സഞ്ചാര അനുഭവം സമ്മാനിക്കുക എന്നതിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്.

ജനപങ്കാളിത്തോട് കൂടി ടൂറിസം പദ്ധതികൾ നടപ്പാക്കിയും അതിലൂടെയുള്ള വരുമാനം അതാത് പ്രദേശത്തെ വികസനത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ,കാസറഗോഡ് ജില്ലകളിലെ നദികളെയും കായലുകളെയും ഉൾപ്പെടുത്തി നടപ്പാക്കുന്ന മലനാട് മലബാർ ക്രൂയിസ് പ്രവർത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ ഇ ചന്ദ്ര ശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി,കണ്ണൂർ കാസറഗോഡ് ജില്ലകളിലെ ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നാടിന്റെ പൈതൃകം,കലാരൂപങ്ങൾ,ജീവിത രീതികൾ,പ്രകൃതി സൗന്ദര്യം,തനത് ഭക്ഷണ രീതികൾ തുടങ്ങിയവ അറിഞ്ഞും അനുഭവിടിച്ചും പോകാൻ കഴിയുന്ന തരത്തിലാണ് റിവർ ക്രൂയിസ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News