‘ആ ജീവിതം കേരളത്തിന്റെ ചരിത്രം തന്നെയാണ്’; കെആര്‍ ഗൗരിയമ്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: നൂറാം പിറന്നാളിലേക്കെത്തുന്ന കെആര്‍ ഗൗരിയമ്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

നൂറാം പിറന്നാളിലേക്കെത്തുന്ന സഖാവ് കെ ആര്‍ ഗൗരിയമ്മയ്ക്ക് ആശംസകള്‍. ചരിത്രത്തിലും മനുഷ്യ മനസ്സുകളിലും അനശ്വരമായ ശേഷിപ്പുകള്‍ സംഭാവന ചെയ്യാന്‍ കഴിയുന്ന രാഷ്ട്രീയത്തിലെ അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളാണ് സഖാവ് ഗൗരിയമ്മ.

ആ ജീവിതം കേരളത്തിന്റെ ചരിത്രം തന്നെയാണ്. ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭ കൊണ്ടുവന്ന 1959 ലെ കാര്‍ഷിക ബന്ധ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത് റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മയാണ്.

ജന്മിക്കരം ഒഴിവാക്കല്‍ നിയമം അടക്കം അനേകം സുപ്രധാന നിയമങ്ങള്‍ അവതരിപ്പിച്ചു പാസാക്കിയ മന്ത്രി എന്ന നിലയിലും കേരളത്തിന്റെ വളര്‍ച്ചയില്‍ ഗൗരിയമ്മ നല്‍കിയത് അമൂല്യ സംഭാവനകളാണ്.

കഷ്ടപ്പെടുന്നവരോട് അലിവുള്ള രാഷ്ട്രീയ നേതാവും പ്രഗത്ഭയായ നിയമസഭാ സാമാജികയും ആര്‍ജവമുള്ള ഭരണാധികാരിയുമായി ഗൗരിയമ്മയെ അടുത്തറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുമ്പോഴും ആദരവോടെയും സ്‌നേഹത്തോടെയുമാണ് സഖാവിനെ കണ്ടിട്ടുള്ളത്.

കര്‍മ്മ നിരതമായ ആ ജീവിതം നൂറു വര്‍ഷത്തിലെത്തുമ്പോള്‍ ഇനിയുമേറെക്കാലം ഒപ്പമുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്.

പൊതു പ്രവര്‍ത്തകര്‍ക്കുണ്ടാകേണ്ട ഊര്‍ജ്ജസ്വലതയ്ക്കു പ്രചോദനമായി; സ്‌നേഹത്തിന്റെ കെടാവിളക്കായി ഗൗരിയമ്മ ഇനിയുമിനിയും നമ്മോടൊപ്പമുണ്ടാകട്ടെ എന്നാശിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News