ഇനി നിലത്ത് വീണാലും ഫോണ്‍ പൊട്ടില്ല; പരിഹാരമിതാ

സ്വന്തം മൊബൈല്‍ ഫോണുകള്‍ താ‍ഴെ വീണ് പൊട്ടാത്ത ആള്‍ക്കാര്‍ വളരെ ചുരുക്കമായിരിക്കും. ഒരു നിമിഷത്തെ അശ്രദ്ധ മതി ഫോണിന്‍റെ ചില്ലുടഞ്ഞ് നാമാവശേഷമാകാന്‍. എന്നാല്‍ ഈ പ്രശ്നത്തിനും ഇനി പരിഹാരമായി. വാഹനങ്ങള്‍ക്കു പിന്നാലെ ഫോണുകള്‍ക്കും എയര്‍ബാഗ് വരുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ജര്‍മന്‍ ആലെന്‍ സര്‍വ്വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ ഫിലിപ്പ് ഫ്രെന്‍സെല്ലാണ് ഫോണ്‍ ഉപയോക്താക്കളുടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ആക്റ്റീവ് ഡാമ്പിങ് ഫോണ്‍ കേസ് എന്നാണ് സംവിധാനത്തിന് നല്‍കിയിരിക്കുന്ന പേര്.

ആക്റ്റീവ് ഡാമ്പിങ് ഫോണ്‍ കേസിന് ഫോണ്‍ താ‍ഴെ വീ‍ഴുന്നത് മുന്‍കൂട്ടി തിരിച്ചറിയാന്‍ ക‍ഴിയുമെന്നാണ് ഫിലിപ് അവകാശപ്പെടുന്നത്. വീഴ്ച തിരിച്ചറിയുന്ന സെന്‍സറുകള്‍ ഉടന്‍ തന്നെ കേയ്സിനുള്ളിലുള്ള ലോഹ സ്പ്രിങ്ങുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും സ്പ്രിങ്ങുകള്‍ പുറത്തുവരികയും ഫോണ്‍ താഴെ പതിക്കാതെ സംരക്ഷിക്കുകയും ചെയ്യും. ആവശ്യം ക‍ഴിഞ്ഞാല്‍ ആ സ്പ്രിങ്ങുകള്‍ തിരികെ അകത്തേക്ക് തന്നെ വെക്കാന്‍ സാധിക്കുമെന്നും ഫിലിപ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here