മരുന്ന് വാങ്ങാന്‍ പോലും പൈസയില്ല; ഒടുവില്‍ പുല്ലാങ്കുഴലില്‍ ജീവിതം കണ്ടെത്തി ദാമോദരന്‍ – Kairalinewsonline.com
DontMiss

മരുന്ന് വാങ്ങാന്‍ പോലും പൈസയില്ല; ഒടുവില്‍ പുല്ലാങ്കുഴലില്‍ ജീവിതം കണ്ടെത്തി ദാമോദരന്‍

മരുന്ന് വാങ്ങാന്‍ പോലും പൈസയില്ലാതെ ബുദ്ധിമുട്ടുകയാണ് ഇദ്ദേഹം

പത്തനംതിട്ട വലംചുഴി സ്വദേശിയായ ദാമോദരന്‍ പുല്ലാങ്കുഴല്‍ വായനയിലൂടെയാണ് തന്റെ ജീവിതമാര്‍ഗം കണ്ടെത്തുന്നത്. വീടുകള്‍ തോറും കയറിയിറങ്ങി പുല്ലാങ്കുഴല്‍ വായിച്ചാണ് ഇദ്ദേഹം അന്നന്നേക്കുള്ള വരുമാനം കണ്ടെത്തുന്നത്.

പുല്ലാങ്കുഴലില്‍ ജീവിതം കണ്ടെത്തുകയാണ് ദാമോദരന്‍. രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപാടാണ് ഇദ്ദേഹത്തിന്. 12ാമത്തെ വയസ്സില്‍ ഓടക്കുഴലില്‍ പാട്ടുപാടാന്‍ തുടങ്ങിയതാണ് ഇദ്ദേഹം. പത്തനംതിട്ട ജില്ലയിലെ വീടുകള്‍ തോറും കയറിയിറങ്ങിയാണ് പുല്ലാങ്കുഴല്‍ വായനയുമായി ദാമോദരന്‍ തന്റെ ജീവിതമാര്‍ഗം കണ്ടെത്തുന്നത്.

വര്‍ഷം ഒരുപാടായി ഈ പെടാപാട് തുടങ്ങിയിട്ട്. ഇപ്പോള്‍ ശരീരം മുഴുവന്‍ ചൊറിഞ്ഞു പൊട്ടുന്ന അസുഖം കൂടെ പിടിപെട്ടതോടെ പഴയപോലെ വരുമാനം കണ്ടെത്താന്‍ പുല്ലാങ്കുഴല്‍ വായനയുമായി വീടുകള്‍ തോറും കയറിയിറങ്ങാന്‍ സാധിക്കുന്നില്ല ദാമോദരന്.

മരുന്ന് വാങ്ങാന്‍ പോലും പൈസയില്ലാതെ ബുദ്ധിമുട്ടുകയാണ് ഇദ്ദേഹം. കയറിക്കിടക്കാന്‍ സ്വന്തമായി വീടുപോലും ഇല്ലാത്ത ഇദ്ദേഹത്തിന് കാരുണ്യമതികളുടെ സഹായം അഭ്യര്‍ത്ഥിക്കുകയല്ലാതെ വേറെ വഴിയില്ല.

To Top