ദില്ലിയിലെ കൂട്ട ആത്മഹത്യയില്‍ ദുരൂഹത; സംശയാസ്പദമായ ഡയറി കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തു

ദില്ലി ബുരാരിയില്‍ ഒരു കുടുംബത്തിലെ 11പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്ന് സ്ഥിരീകരണം. അതേസമയം മരിച്ച 11 പേരുടെ മൃതദേഹവും സംസ്‌കരിച്ചു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലപ്രയോഗം സ്ഥിരീകരിക്കാത്തതോടെ സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം . കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു തെളിവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.

അതേസമയം മരണത്തിന് പിന്നില്‍ ആള്‍ദൈവമാണെന്ന് വിശ്വസിക്കാവുന്ന തരത്തില്‍ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തതോടെ കേസന്വേഷണം ആ വഴിക്കും നടക്കുന്നുണ്ട്.

വീട്ടിലെ പൂജാ മുറിയില്‍ നിന്നും നെയ്യും ധാന്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഏതെങ്കിലും തെറ്റായ അനുഷ്ടാനം ചെയ്തപ്പോള്‍ അപകടത്തില്‍ മരണപ്പെട്ടതാകാമെന്നും പൊലീസ് സംശയിക്കപ്പെടുന്നു.

പൊലീസിന് കിട്ടിയ ഡയറിക്കുറിപ്പില്‍ എഴുതിയിട്ടുള്ളതുപോലെയാണ് മരണവും നടന്നിട്ടുള്ളത്. ഒരാഴ്ചത്തേക്ക് ആല്‍മരത്തെ ആരാധിക്കുക, ആരെങ്കിലും പുറത്തുനിന്ന് വരികയാണെങ്കില്‍ ചടങ്ങ് മറ്റൊരു ദിവസത്തിലേക്ക് മാറ്റാനും, വ്യഴായ്ചകളിലോ ഞാറാഴ്ചകളിലോ ഇതു ചെയ്യുവാനും ഡയറിയില്‍ പറയുന്നു.

മുതിര്‍ന്ന സ്ത്രീക്ക് നില്‍ക്കാന്‍ സാധിക്കില്ലെങ്കില്‍ മറ്റൊരു മുറിയില്‍ നിലത്തു കിടക്കാനും ഡയറിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 12മണിക്കും 1 മണിക്കും ഇടിയില്‍ മങ്ങിയ വെട്ടത്തിലാകണം ആചാരങ്ങള്‍ നടത്തണ്ടേതെന്ന് സംഭവം ആത്മഹത്യയാണെന്ന് കൂടുതല്‍ ബലപ്പെടുത്തുന്നതാണ്.

മരിച്ച കൂടുംബം രാവിലെയും വൈകിട്ടും പ്രത്യേകതരം പൂജകളും മറ്റും വീട്ടില്‍ നടത്താറുണ്ടെന്നാണ് അയല്‍ക്കാര്‍ പറയുന്നത്, പുറത്തുന്നൊരാള്‍ വന്ന ലക്ഷണം വീട്ടിലുണ്ടാകാത്ത സാഹചര്യവും, ബലപ്രയോഗം നടന്നിട്ടില്ലെന്നുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യയെന്നുള്ള സൂചനയാണ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News