ലൈംഗിക പീഡന ആരോപണം; വൈദികനെ സസ്പെൻഡ് ചെയ്യാന്‍ ഓർത്തഡോക്സ് സഭാ കൗൺസിൽ തീരുമാനം

ഓർത്തഡോക്സ് സഭ നിലക്കൽ ഭദ്രാസനത്തിലെ ലൈംഗിക പീഡന ആരോപണ വിധേയനായ വൈദികനെ സസ്പെൻഡ് ചെയാൻ സഭാ കൗൺസിൽ തീരുമാനിച്ചു.

സഭാ നേതൃത്വത്തിന് യുവതിയുടെ ഭർത്താവ് നൽകിയ പരാതി മെത്രാപൊലീത്ത ഇടപെട്ട് ഒതുക്കിയെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്നാണ് അടിയന്തര സഭാ കൗൺസിൽ വിളിച്ച് ചേർത്തു വൈദികനെ സസ്‌പെന്റ് ചെയ്യാൻ തീരുമാനിച്ചത്.

ഓർത്തഡോക്സ് സഭയുടെ തണ്ണിത്തോട് ആശ്രമത്തിന് കീഴിലുള്ള മാർ ഗ്രിഗോറിയോസ് പള്ളി വികാരി OM ശമുവേലിനെയാണ് അന്വേഷണ വിധേയമായി അടിയന്തിര കൗൺസിൽ ചേർന്നു സഭ സസ്പെൻഡ് ചെയ്തത്.

ചിറ്റാർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയായിരിക്കെ om ശമുവേൽ തന്റെ ഭാര്യയെ പീഡിപ്പിച്ചെന്നും ഭാര്യ ഇപ്പോൾ മനോരോഗിയായി മാറിയെന്നും കാട്ടി പ്രവാസിയായ യുവാവ് ജൂൺ ആദ്യവാരമാണ് നിലക്കൽ ഭദ്രാസനം മെത്രാപൊലീത്തക്ക് പരാതി നൽകിയത്.

എന്നാൽ ഇത് ഒതുക്കി തീർത്തെന്ന് സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം ഫാദർ മാത്യു വാഴക്കുന്നം വെളിപ്പെടുത്തിയത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് അടിയന്തിര കൗൺസിൽ ചേർന്നു വികാരിയെ സസ്‌പെന്റ് ചെയ്തത്.

ഈ കാലയളവിൽ പൗരോഹിത്യ ചുമതലകൾ നിർവഹിക്കാൻ ഇദ്ദേഹത്തിനാവില്ല. മൂന്ന് വൈദികരും നാല് അൽമായരും അടങ്ങുന്ന കൗൺസിലിന്റെയാണ് നടപടി.

പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൗൺസിൽ അംഗങ്ങളിൽ നിന്നുള്ളവരെയാണ് അന്വേഷണ കമ്മീഷൻ അംഗങ്ങളായി തിരഞ്ഞെടുക്കുക. ഈ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിന് സഭാ കൗൺസിൽ വീണ്ടും യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News