ഇനി റേഞ്ച് ഇല്ലെങ്കിലും ഫോണ്‍ ചെയ്യാം; ടെലികോം രംഗത്ത് വിസ്മയമാകാന്‍ ജിയോ വീണ്ടും

ഉപഭോക്തൃ മനം കീ‍ഴടക്കി വീണ്ടും ടെലികോം വിപണി കീ‍ഴടക്കി മുന്നേറുകയാണ് റിലയന്‍സ് ജിയോ. ഇന്ന് ഉപഭോക്താക്കളുടെ ഏറ്റവും വലിയ പ്രശ്നമായ മോശമായ റേഞ്ചിന് പ്രതിവിധിയുമായാണ് ഇപ്പോള്‍ ജിയോ രംഗത്തു വന്നിരിക്കുന്നത്.

ഇനി കുറഞ്ഞ റേഞ്ച് ഒരിക്കലും ഒരു പ്രശ്നമേ ആകില്ല. വൈ ഫൈ ഉപയോഗിച്ച് ഇനി റേഞ്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരുങ്ങുകയാണ് ജിയോ.

വൈഫൈ ഉപയോഗിച്ച് ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള വോയ്‌സ് ഓവര്‍ വൈഫൈ സംവിധാനമാണ് ജിയോ പുതിയതായി ഒരുക്കുന്നത്.

ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ റേഞ്ച് പോയാല്‍ പ്രദേശത്ത് ലഭ്യമായ സൗജന്യ വൈ ഫൈ ഉപയോഗിച്ച് കോള്‍ പൂര്‍ത്തിയാക്കാന്‍ ക‍ഴിയുന്ന രീതിയിലാണ് ജിയോ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

10,000 വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ അടുത്ത മാസത്തോടെ രാജ്യമൊട്ടാകെ കൊണ്ടുവരാനാണ് ടെലികോം മന്ത്രാലയത്തിന്റെ ലക്ഷ്യം. പുതിയ സേവനം അധികം വൈകാതെ ഉപയോക്താക്കള്‍ക്ക് നല്‍കി തുടങ്ങുമെന്ന് ജിയോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News