കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പീപ്പിളിന്

പത്തനംതിട്ട മുക്കോട്ട്തറയില്‍ നിന്നും കാണാതായ ജസ്‌നയുടെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു. മുണ്ടക്കയത്തെ കടയില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് ലഭിച്ചത്.

രാവിലെ 10.44ന് ജീന്‍സ് ധരിച്ച് കയ്യില്‍ ബാഗുമായി നടന്നു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.

എന്നാല്‍ ഇത് ജസ്‌നയാണൊ എന്ന കാര്യത്തില്‍ പൊലീസിന് സ്ഥിരീകരണമായിട്ടില്ല. അതുകൊണ്ട് തന്നെ സൈബര്‍ വിദഗ്ധര്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. അതിന് ശേഷം മാത്രമെ ദൃശ്യത്തില്‍ കാണുന്ന പെണ്‍കുട്ടി ജസ്‌ന ആണൊ എന്ന കാര്യത്തില്‍ സ്ഥിരീകരണമാവുകയുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News