യുവാക്കള്‍ക്കിടയില്‍ തരംഗമായി, പ്രണയം പെയ്യുന്ന ‘മലരേ മൗനമാ’ കവര്‍ വേര്‍ഷന്‍

പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായ മുഹമ്മദ് അജ്മലിന്റെ മലരേ മൗനമായ് – പൂക്കൾ പൂക്കും തരുണം കവർ വേർഷൻ സോഷ്യൽ മീഡിയയിൽ സംഗീത പ്രേമികൾക്കിടയിൽ ശ്രദ്ധയാകർശിക്കുന്നു.

നാട്ടിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിൽ ശ്രദ്ധേയനാണ് അജ്മൽ. ഖത്തറിലെ മലയാളം എഫ് എമ്മിൽ ജോലി ചെയ്യുകയാണ് അജ്മലിപ്പോൾ.

ഗായിക ചിത്രയാണ് ഗാനം റീലീസ് ചെയ്തത് .റഹീപ്പ് മീഡിയയാണ് വീഡിയോ, വോക്കൽ & പ്രോഗ്രാം അറേഞ്ച് ചെയ്തത് അലൻ രാജുവും മിക്സിങ് രഞ്ജിത്ത് രവീന്ദ്രനും ചെയ്തിരിക്കുന്നു.

നിലവിൽ ഗോപി സുന്ദറിന്റെ മ്യുസ്സിക് ബാന്റായ ബിഗ് ജിയുടെ ഭാഗമാണ്. മോഹൻലാൽ – പ്രിയദർശൻ – വിദ്യാസാഗർ കൂട്ടുകെട്ടിൽ വിരിഞ്ഞ ഗീതാഞ്ജലി സിനിമയിലെ “മധുമതി വിരിഞ്ഞുവോ” എന്ന് തുടങ്ങുന്ന ഗാനം അജ്മലാണ് പാടിയത്.

പിന്നീട് ദീപക് ദേവിന്റെ സംഗീതത്തിൽ ലാവണ്ടർ സിനിമയിലും അജ്മൽ പാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News