ബീഫ് കടത്തിയെന്ന ആരോപണം; അലിമുദ്ദീന്‍ അന്‍സാരിയുടെ കൊലയാളികള്‍ക്ക് സ്വീകരണമൊരുക്കി കേന്ദ്രമന്ത്രി

അലിമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി കേന്ദ്രമന്ത്രി. ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന അലിമുദ്ദീന്‍ അന്‍സാരിയുടെ കൊലയാളികള്‍ക്ക് ജാമ്യം. ജാമ്യം ലഭിച്ച കൊലപാതകികള്‍ക്ക് സ്വീകരണമൊരുക്കി കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ.

ക‍ഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി സംഭവത്തില്‍ പ്രതികളായ എട്ടു പേര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ക്ക് സ്ഥലത്തെ ബി.ജെ.പി നേതൃത്വമാണ് സ്വീകരണം നല്‍കിയത്.ചടങ്ങില്‍ പങ്കെടുത്ത് ജയന്ത് സിന്‍ഹ പ്രതികളെ ഹാരമണിയിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം ജൂണ്‍ 29ന് ആയിരുന്നു ബീഫ് കടത്തിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഢില്‍ വെച്ച് അലിമുദ്ദീന്‍ അന്‍സാരിയെന്നയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കേസില്‍ 12 പേരാണുണ്ടായിരുന്നത്.

ഇതില്‍ എട്ട് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇതിനിടെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അലീമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ മറിയം കാത്തൂന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News