കാത്തിരിപ്പിന് വിരാമം; 2019 കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍ വില്‍പനയ്ക്കെത്തി – Kairalinewsonline.com
Automobile

കാത്തിരിപ്പിന് വിരാമം; 2019 കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍ വില്‍പനയ്ക്കെത്തി

പുതിയ കറുപ്പു നിറം ഒഴികെ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് 2019 നിഞ്ച എത്തുന്നത്

5.49 ലക്ഷം രൂപ വിലയില്‍ പുതിയ നിഞ്ച 650 ഇന്ത്യന്‍ വിപണിയില്‍ വില്‍പനയ്ക്കെത്തി. മെറ്റാലിക് ഫ്‌ളാറ്റ് സ്പാര്‍ക്ക് എന്ന ഒരു നിറഭേദം മാത്രമാണ് 2019 നിഞ്ച 650 -യില്‍ ലഭ്യമാവുക. രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും നിഞ്ച 650 ബുക്ക് ചെയ്യാം.

മൂന്നു വകഭേദങ്ങളാണ് കവാസാക്കി നിഞ്ച 650 -യില്‍ ഒരുങ്ങുന്നത്. പുതിയ 2019 മോഡലിന് പുറമെ നിലവിലുള്ള കെആര്‍ടി എഡിഷനും നീല നിറത്തിലുള്ള MY18 എഡിഷനും മോഡലില്‍ തുടരും. 5.69 ലക്ഷം രൂപ വിലയിലാണ് നിഞ്ച 650 കെആര്‍ടി എഡിഷന് ഒരുക്കിയിരിക്കുന്നത്.

പുതിയ കറുപ്പു നിറം ഒഴികെ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് 2019 നിഞ്ച എത്തുന്നത്. 649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ തന്നെയാണ് 2019 കവാസാക്കി നിഞ്ച 650 -യുടെയും പ്രത്യേകത. എഞ്ചിന് 67.2 bhp കരുത്തും 65.7 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ആറു സ്പീഡാണ് സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ഗിയര്‍ബോക്‌സ്. എഞ്ചിന്‍ മുഖത്ത് ബൈക്കിന് യാതൊരു മാറ്റങ്ങളുമില്ല. ദീര്‍ഘദൂര യാത്രകള്‍ക്കും പ്രതിദിന റൈഡുകള്‍ക്കും അനുയോജ്യമായ വിധത്തിലാണ് ബൈക്കിന്റെ രൂപകല്‍പന.

41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന പ്രീലോഡുള്ള ബാക്ക് ലിങ്ക് യൂണിറ്റ് പിന്നിലും നിഞ്ച 650 -യില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

To Top