ശരീരത്തിന്‍റെ ചൂടു നോക്കി ആളെ തിരിച്ചറിയും; വമ്പന്‍ മാറ്റങ്ങളുമായി മൊബൈല്‍ ഫോണ്‍; പുതിയ കണ്ടുപിടിത്തം ഇങ്ങനെ

മൊബൈൽ ഫോണ്‍ മേഖലയിൽ ഓരോ ദിവസവും ഓരോ കണ്ടുപിടുത്തങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.ശരീര താപനില നോക്കി ആളെ തിരിച്ചറിയുന്ന മൊബൈൽ ഫോണാണ് വിപണിയിലെ പുതിയ കണ്ടുപിടുത്തം.
മൊബൈൽ ഫോണുകളിലെ ഫിംഗർപ്രിന്‍റ് സ്കാനിംഗിൽ പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത് വിപണയിയിലെ വമ്പൻമാരായ സാംസംഗാണ്.

വിരല്‍ പതിപ്പിക്കുമ്പോള്‍ ശരീരതാപനിലയും പ്രഷറും വരെ റീഡ് ചെയ്യുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറുകള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ ഉത്സാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്ററിലെ സാംസങ് ഡിസ്‌പ്ലേ വിഭാഗത്തിലെ ശാസ്ത്രജ്ഞർ.

വിരലമര്‍ത്തുമ്പോള്‍ ശരീരതാപനിലയും നമ്മൾ പ്രയോഗിക്കുന്ന മർദവും തിരിച്ചറിയാനും അതുവഴി കൈരേഖ മനുഷ്യരുടേത് തന്നെയാണെന്ന് മനസിലാക്കാനും പുതിയ ഫ്ലെക്സിബിൾ ഫിംഗർപ്രിന്റ് സ്കാനറിന് സാധിക്കും.

കൃത്രിമമായ ഫിംഗര്‍പ്രിന്റുകളും ഈ സെന്‍സറുകളില്‍ പിടിക്കപ്പെടും. അതിനാല്‍ മറ്റൊരാള്‍ കൃത്രിമമായ ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാലും നടക്കില്ല.ശരീരതാപനില അളക്കാന്‍ കഴിയുന്നതോടെ ഫിംഗര്‍പ്രിന്റ് സംവിധാനത്തിന്റെ സുരക്ഷയും വര്‍ധിക്കും.

ഫുള്‍സ്‌ക്രീന്‍ ഫോണുകള്‍ അവതരിപ്പിച്ചതോടെയാണ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുകളിലേക്ക് ചേക്കേറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here