ഒരു ചെറുപ്പക്കാരന്‍റെ വിചാരങ്ങളിലൂടെ മുന്നേറുന്ന ‘കമ്പ്യൂട്ടര്‍’ ; ശ്രദ്ധേയമായി ഹ്രസ്വ ചിത്രം

മികച്ച ഹ്രസ്വചിത്രത്തിനുള്ള തമി‍ഴ്നാട് സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കിയ മലയാളി നിഖില്‍ വി കമല്‍ സംവിധാനം ചെയ്ത മൈക്രോമൂവി ശ്രദ്ധേയമാവുകയാണ്. കമ്പ്യൂട്ടര്‍ എന്ന ഹ്രസ്വ ചിത്രമാണ് പ്രേക്ഷക പ്രീതി നേടി മുന്നേറിക്കൊണ്ടിരിക്കുന്നത്.

ടെക്നോളജിയെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന ഇന്നത്തെ യുഗത്തില്‍ ഒരു ചെറുപ്പക്കാരനുണ്ടാകുന്ന വിചാരങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

2 മിനിറ്റ് മാത്രമാണ് ഇതിന്‍റെ ദൈര്‍ഘ്യം. ചിത്രം റിലീസ് ചെയ്തിരിക്കുന്നത് ക്യാന്‍വേര ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന മൈക്രോ മൂവി ‘ട്രിപ്പ് ഹോളിക്ക്’ എന്ന യുട്യൂബ് ചാനല്‍ വ‍ഴിയാണ്.

നിഖില്‍ വി കമലും മരീന തോമസുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കഥ ഒരുക്കിയിരിക്കുന്നത് ഗീതു നിഖില്‍ ആണ്. പത്ത് ഷോര്‍ട്ട് ഫിലിമുകള്‍ എല്ലാം ഒറ്റ ദിവസം കൊണ്ട് നിഖില്‍ ചെയ്തുതീര്‍ത്തിരിക്കുകയാണ്.

രണ്ട് മൈക്രോ ഫിലുമുകള്‍ നാല് മണിക്കൂറിനുള്ളില്‍ ചെയ്തുതീര്‍ത്തിട്ടുണ്ട്. കൊളന്തൈ കുമാര്‍ എന്ന് പേരിട്ടിരിക്കുന്ന ഫീച്ചര്‍ ഫിലിം ഒരുക്കുന്ന തിരക്കിലാണ് ഇരപ്പോള്‍ നിഖില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News