പേടിക്കണം ഈ ഫോണ്‍ കോളുകളെ ; സംസ്ഥാനത്ത് നിരവധിപ്പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതി – Kairalinewsonline.com
Just in

പേടിക്കണം ഈ ഫോണ്‍ കോളുകളെ ; സംസ്ഥാനത്ത് നിരവധിപ്പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതി

പൊലീസ് ഹൈടെക് സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശത്തു നിന്നുമെത്തിയ ഫോണ്‍ കോളില്‍ നിരവധിപ്പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതി. +59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളിൽ നിന്നായിരുന്നു മിസ്ഡ് കോൾ വന്നത്.

കോള്‍ കണ്ട് തിരിച്ചു വിളിച്ചവര്‍ക്ക് ഫോണ്‍ ബാലന്‍സ് നഷ്ടമായി. കോള്‍ അറ്റന്‍റ് ചെയ്തവര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ബൊളീവിയ നമ്പരിൽ നിന്നാണ് കോളുകള്‍ വരുന്നത്. പൊലീസ് ഹൈടെക് സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

To Top