അഭിമന്യുവിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്പസില്‍ എത്തിയതെന്ന് പ്രതികളായ എസ്ഡിപിഐക്കാരുടെ കുറ്റസമ്മതം; കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍

അഭിമന്യു വധക്കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കും. കൃത്യം നടത്തിയ പ്രതികളെ സഹായിച്ച കേസില്‍ ക‍ഴിഞ്ഞ ദിവസം റിമാന്‍ഡിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കും.

സെയ്ഫുദ്ദീന്‍, നവാസ്, ജഫ്രി എന്നിവരെയാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

അതേസമയം, അഭിമന്യുവിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാണ് കാന്പസില്‍ എത്തിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടാണ് കൊലപാതകമെന്നും സമ്മതിച്ചിട്ടുണ്ട്. കൃത്യത്തില്‍ പങ്കെടുത്ത മു‍ഴുവന്‍ പ്രതികളും സംസ്ഥാനം വിട്ടെന്നാണ് സൂചന. പ്രത്യേക സ്ക്വാഡുകള്‍ തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ക്ക് ലഭിക്കുന്ന ബാഹ്യ പിന്തുണകള്‍ ഇല്ലാതാക്കാനുളള ശ്രമത്തിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News