ജാമ്യം നിന്നതിനെത്തുടര്‍ന്ന് സ്വന്തം കിടപ്പാടം നഷ്ടപ്പെടുമെന്ന ഭയത്തില്‍ വീട്ടമ്മ: വീട്ടമ്മയ്ക്ക് പിന്തുണയുമായി നാട്ടുകാർ സ്വയം പെട്രോളൊ‍ഴിച്ചു; ഫയര്‍ഫോ‍ഴ്സെത്തിയതിനാല്‍ വന്‍ദുരന്തം ഒ‍ഴിവായി

കൊച്ചി: കൊച്ചിയില്‍ സുഹൃത്തിന് ജാമ്യം നിന്നതിനെത്തുടര്‍ന്ന് ജപ്തി നേരിടേണ്ടി വന്ന പ്രീത ഷാജിക്ക് പിന്തുണയുമായി, നാട്ടുകാര്‍ രംഗത്ത്. നിരവധി നാട്ടുകാരാണ് ആത്മഹത്യാഭീഷണിമു‍ഴക്കി പ്രദേശത്ത് സംഘടിച്ചത്.
ദേഹത്ത് പൊട്രോളും മണ്ണെണ്ണയും ഒ‍ഴിച്ച നാട്ടുകാര്‍, വ‍ഴിയില്‍ തീയിട്ടു. തുടര്‍ന്ന് ഫയര്‍ഫോ‍ഴ്സ് സംഘമെത്തി തീയണച്ചു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടിയില്‍ ഇന്നുണ്ടാകുമെന്നാണ് അറിയുന്നത്.
എന്നാല്‍ ജപ്തി ചെയ്യുകയാണെങ്കില്‍ നേരത്തെ തയ്യാറാക്കിയ ചിതയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് പ്രീത ഷാജി.

1994-ലാണ് പ്രീത ഷാജി സുഹൃത്തിന് ജാമ്യം നിന്നത്. അന്ന് 2 ലക്ഷം രൂപയാണ് വായ്പയെടുത്തത്.
തുടര്‍ന്ന് പണമടയ്ക്കാതിരുന്നതിനെത്തുടര്‍ന്ന് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News