മോദി അധികാരത്തിലെത്തിയത് മുതല്‍ രാജ്യം തെറ്റായ ദിശയില്‍; രൂക്ഷ വിമര്‍ശനവുമായി അമര്‍ത്യാസെന്‍

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍. 2014 മുതല്‍ രാജ്യം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു.

20 വര്‍ഷം മുന്‍പ് ദക്ഷിണേഷ്യയിലെ ആറ് രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവയില്‍ രണ്ടാമതായിരുന്നു നമ്മുടെ രാജ്യം. എന്നാല്‍ ഇന്ന് പാകിസ്ഥാന് പിന്നില്‍ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിവേഗം വളരുന്ന സാമ്പത്തിക രാജ്യം എന്ന നിലയില്‍ നിന്നും രാജ്യം വളരെ പിന്നോട്ടുപോയി; സെന്‍ വിശദീകരിച്ചു. പ്രതിപക്ഷം ഐക്യപ്പെടുക എന്നത് രാജ്യത്തിന് അനിവാര്യമാണ്. ‘കാര്യങ്ങള്‍ വളരെ മോശമായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. 2014 മുതല്‍ രാജ്യം തെറ്റായ ദിശയില്‍ സഞ്ചരിക്കുകയാണ്’.

ജാതിവ്യവസ്ഥ, അസമത്വം, ദളിത് വിഷയങ്ങള്‍ എന്നീ കാര്യങ്ങളില്‍ കേന്ദ്രം മുഖം തിരിക്കുകയാണെന്നും കക്കൂസ് മാലിന്യങ്ങള്‍ കൈകൊണ്ട് നീക്കം ചെയ്യുന്നവരുടെ അവകാശങ്ങളൊക്ക ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News