”ആദ്യായിട്ടാ, ഇക്ക പടത്തിന് വേണ്ടി ഇങ്ങനൊരു കാത്തിരിപ്പ്”; പേരന്‍പിന്റെ ഫസ്റ്റ് ലുക്ക് പ്രൊമോയ്ക്ക് അഭിനന്ദനപ്രവാഹം – Kairalinewsonline.com
ArtCafe

”ആദ്യായിട്ടാ, ഇക്ക പടത്തിന് വേണ്ടി ഇങ്ങനൊരു കാത്തിരിപ്പ്”; പേരന്‍പിന്റെ ഫസ്റ്റ് ലുക്ക് പ്രൊമോയ്ക്ക് അഭിനന്ദനപ്രവാഹം

അവിശ്വസനീയം, പേരന്‍പിനെ പുതിയ മാനങ്ങളില്‍ എത്തിച്ചിരിക്കുന്നു മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിനുള്ള അഭിനന്ദനപ്രവാഹം അവസാനിക്കുന്നില്ല.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പ്രൊമോയ്ക്കും മികച്ച സ്വീകരണമാണ് ആരാധകരില്‍ നിന്നും സിനിമാ ലോകത്ത് നിന്നും ലഭിക്കുന്നത്.

”മമ്മൂട്ടി സാറിന്റെ അഭിനയത്തിലുള്ള മാസ്റ്റര്‍ ക്ലാസ് ആണ് ഈ ചിത്രം. അദ്ദേഹത്തിനും ടീമിനും ആശംസകള്‍”.- നടന്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.

ക്യാമറാമാന്‍ പി.സി ശ്രീറാം പറഞ്ഞത് ഇങ്ങനെ: ”അവിശ്വസനീയം, പേരന്‍പിനെ പുതിയ മാനങ്ങളില്‍ എത്തിച്ചിരിക്കുന്നു മമ്മൂട്ടി”.


ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സിനിമയില്‍ ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. അഞ്ജലി, സമുദ്രക്കനി, സുരാജ് വെഞ്ഞാറമൂട്, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.

യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

പ്രേക്ഷകര്‍ നിര്‍ബന്ധമായും കാണേണ്ട 20 സിനിമകളുടെ ലിസ്റ്റില്‍ ചിത്രം ഇടം പിടിച്ചിരുന്നു. ജൂലൈ 15ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

To Top