മുംബൈയിൽ നൂറിലധികം പേർ വെള്ളച്ചാട്ടത്തിൽ കുടുങ്ങി; ഒരാൾ മരണപ്പെട്ടു

കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ മുംബൈ നഗരത്തിൽ വിതച്ചത് വലിയ നാശനഷ്ടങ്ങളാണ്.

മുംബൈയക്ക് സമീപമുള്ള വസായ് ചിഞ്ചോട്ടി വെള്ളച്ചാട്ടത്തില്‍ സ്ത്രീകളടക്കം നൂറിലേറെ പേരാണ് നിബിഡമായ വനത്തിൽ കുടുങ്ങിയത്.

നൂറോളം പേരെ തിരിച്ചെത്തിക്കാനായെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങൾ തുടരുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ എത്തിയാണ് കുടുങ്ങി കിടക്കുന്നവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്.

പാല്‍ഘര്‍ ജില്ലയോട് ചേര്‍ന്നുള്ള വസായ് മേഖലയിലെ തുംഗേശ്വര്‍ മലനിരകളിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.

മുംബൈയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. മഴക്കാലമായാൽ വിനോദ സഞ്ചാരികളുടെ ഇഷ്ട താവളമാണ് ഇവിടം.

120 പേരടങ്ങുന്ന സംഘമാണ് ഉല്ലാസയാത്രക്കായി ചിഞ്ചോട്ടി വെള്ളച്ചാട്ടത്തിയത്.

കനത്ത മഴയെ തുടർന്ന് സഞ്ചാരം ദുർഘടമാകുകയും പുറത്തേക്ക് വരാൻ കഴിയാതെ അപകടം നിറഞ്ഞ മലനിരകളിൽ കുടുങ്ങുകയുമായിരുന്നു.

ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘത്തെ കൂടാതെ ദുരന്തനിവാരണ മാനേജ്‌മെന്റ് സെല്‍,

ദേശീയ ദുരന്തനിവാരണ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംയുക്തമായി നടത്തിയ തിരച്ചലിലൂടെ 97 പേരെ ആദ്യം തിരിച്ചെത്തിച്ചതായി പാല്‍ഘര്‍ പൊലീസ് വക്താവ് അറിയിച്ചു.

ഒരാൾ മരണപെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്.

വന പ്രദേശവും ദുർഘടം നിറഞ്ഞ മലയോരങ്ങളും കാരണം പ്രദേശവാസികള്‍ക്ക് പോലും എത്തിപ്പെടാന്‍ സാധിക്കാത്തതിനാലാണ് വ്യോമസേനയുടെ സഹായം തേടിയത്.

വ്യോമസേന ഹെലികോപ്ടറില്‍ നടത്തിയ തെരച്ചിലില്‍ ഒരു മലയോര പ്രദേശത്ത് കുടുങ്ങിയ മൂന്ന് സ്ത്രീകളടക്കമുള്ള അഞ്ചുപേരെയാണ് അദ്യം കണ്ടെത്തിയത്.

വിപരീത കാലാവസ്ഥ രക്ഷാ പ്രവർത്തനങ്ങൾക്കും വെല്ലുവിളിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News