അങ്കമാലി കഥപറഞ്ഞ് ക്യൂബന്‍ കോളനി, വിശേഷങ്ങളുമായി എബിള്‍; കാണാം ആര്‍ട്ട്കഫേ – Kairalinewsonline.com
ArtCafe

അങ്കമാലി കഥപറഞ്ഞ് ക്യൂബന്‍ കോളനി, വിശേഷങ്ങളുമായി എബിള്‍; കാണാം ആര്‍ട്ട്കഫേ

ചിത്രത്തിൽ മാര്‍ട്ടിനായി വേഷമിട്ട ഏബിൾ സിനിമാ വിശേഷങ്ങളുമായി ആർട്ട് കഫേയിൽ

അങ്കമാലി ഡയറീസിനു ശേഷം അങ്കമാലിയുടെ പശ്ചാത്തലത്തിൽ വീണ്ടുമൊരു ചിത്രം എന്ന ലേബലിൽ വന്ന ചിത്രം ക്യൂബൻ കോളനിക്ക് മികച്ച പ്രതികരണം.

നവാഗതനായ മനോജ് വർഗീസിന്റെ സംവിധാനത്തിൽ , നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

അങ്കമാലിയിലെ പയ്യന്മാരുടെ കഥ പറയുന്ന ചിത്രം ഒരു ത്രില്ലർ ജനറിൽ കിടിലൻ ട്വിസ്റ്റുകളോട് കൂടി ആസ്വദിക്കാവുന്നതാണ്.

ഒരുപാട് പുതുമുഖങ്ങളുടെ പ്രതീക്ഷ ആണ് ഈ ചിത്രം. നാട്ടിൽ ഉള്ള 5 പേരടങ്ങുന്ന കൂട്ടുകാരുടെ കഥ ആണ് ക്യൂബൻ കോളനി.

കോളനിയിലെ വീട്ടുകാരും , നാട്ടുകാരും, ഗുണ്ടാസംഘങ്ങളും, ഒക്കെ ചിത്രത്തിെൻറ ഭാഗമാണ്.15 വര്ഷം വർഷം മുൻപുള്ള അങ്കമാലിയിലെ ഒരു സംഭവത്തോട് കൂടി തുടങ്ങുന്നു കഥ.

പിന്നീട് ആർമിയിൽ നിന്ന് പെങ്ങളുടെ വിവാഹത്തിനായി വരുന്ന മാർട്ടിനെ ആണ് കാണിക്കുന്നത് . മാർട്ടിൻ ആയി പുതുമുഖം ഏബിൾ ആണ് വേഷമിട്ടിരിക്കുന്നത്.

ചിത്രത്തിൽ മാര്‍ട്ടിനായി വേഷമിട്ട ഏബിൾ സിനിമാ വിശേഷങ്ങളുമായി ആർട്ട് കഫേയിൽ.

To Top