യോഹാന്‍ ക്രൈഫിന്‍റെ ബഹിഷ്കരണവും ദമോദരന്‍ മാഷിന്‍റെ കളിയെ‍ഴുത്തും; ഇത് ടി ദാമോദരനില്ലാത്ത രണ്ടാമത്തെ ലോകകപ്പ്

മലയാളത്തിന്‍റെ തീപ്പൊരിത്തിരക്കഥാകൃത്തായ ടി ദാമോദരനെ കോ‍ഴിക്കോടന്‍ മൈതാനങ്ങള്‍ ഇന്ന് ഓര്‍ക്കുന്നത് ഫുട്ബോള്‍ റഫറിയും കമന്‍റേറ്ററും അതിനപ്പുറം ആര്‍ജ്ജവമുള്ള ഒരു കളിയെ‍ഴുത്തുകാരനുമായാണ്.

ഞരമ്പുകളില്‍ ഫുട്ബോള്‍ ആവേശം തിളച്ചുമറിഞ്ഞ ഒരു കാലത്തിന്‍റ ജീവിതമെ‍ഴുത്ത് തന്നെയായിരുന്നു ദാമോദരന്‍ മാഷിന്‍റെ കളിയെ‍ഴുത്തുകള്‍.

അമ്പതുകളിൽ എം.ടി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയിലിരുന്ന കാലത്ത് മലയാളത്തിൽ സ്പോട്സ് ജേണ്ണലിസത്തിന് തന്നെ അടിത്തറയിട്ട എ‍ഴുത്തുകാരനായിരുന്നു ദാമോദരന്‍ മാഷ്.

2010ല്‍ തിരക്കഥാകൃത്ത് രഞ്ജിപ്പണിക്കരുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം കൊണ്ടാണ് മാഷ് വീണ്ടും കളിയെ‍ഴുത്തിന് പേനയെടുത്തത്.

1974 ൽ അർജന്റീനയിൽ വച്ച് നടന്ന ലോകകപ്പിൽ ഹോളണ്ട് ടീമിൽ കളിക്കാൻ പോകാതിരുന്ന യോഹാൻ ക്രൈഫ് എന്ന ദുരന്ത നായകനെ ഓർമ്മിച്ചു കൊണ്ട് മാഷ് എ‍ഴുതിയ ലേഖനം അന്ന് ശ്രദ്ധേയമായിരുന്നു.

അർജന്റീനയില്‍ പട്ടാള ഭരണം നടത്തുന്ന ജനാധിപത്യ ധ്വംസനത്തിൽ പ്രതിഷേധിച്ചായിരുന്നു അന്ന് ലോകകപ്പ് ബഹിഷ്കരണ നീക്കം നടന്നത്.

ഹോളണ്ട് ആയിരുന്നു അതിന്റെ മുൻപന്തിയിൽ. എന്നാൽ പിന്നീട് ചില ബാഹ്യശക്തികളുടെ സമ്മർദ്ദത്തിൽ ബഹിഷ്ക്കരണ നീക്കം പരായപ്പെട്ടു.

എല്ലാ രാജ്യങ്ങളും പിന്മാറി. എന്നാൽ യോഹാൻ ക്രൈഫ് മാത്രം അർജന്റീന ലോകകപ്പ് ബഹിഷ്ക്കരിച്ചു. എന്നാൽ വ്യക്തിപരമായ ആ ബഹിഷ്ക്കരണം എന്തുകൊണ്ട് എന്ന് കൈഫ് പിൽക്കാലത്ത് വെളിപ്പെടുത്തി.

അത് മാഫിയകളുടെ ഭീഷണിക്ക് വഴങ്ങിയായിരുന്നു. ക്രൈഫിനെ കുടുംബത്തോടൊപ്പം തട്ടിക്കൊണ്ടു പോയി സമ്മതിപ്പിക്കുകയായിരുന്നു മാഫിയകൾ.

“മാഫിയ സിണ്ടിക്കേറ്റ് പലരും കരുതുന്നത് പോലെ ക്രിക്കറ്റിൽ മാത്രമല്ല , ഫുട്ബോൾ , ബാസ്കറ്റ് ബോൾ , ബേസ്ബോൾ തുടങ്ങിയ മേജർ ഗെയ്മുകളൊക്കെ കാര്യമായി ശ്രദ്ധിക്കുന്നു എന്നു സാരം ” എന്നു പറഞ്ഞാണ് ദാമോദരൻ മാഷ് ആലേഖനം അവസാനിപ്പിക്കുന്നത്.

ടി ദാമോദരന്‍ മാഷിന്‍റെ മകള്‍ ദീദി ദാമോദരന്‍റെ ഭര്‍ത്താവും പ്രമുഖ ചലച്ചിത്ര നിരൂപകനുമായ പ്രേംചന്ദ് ഫേസ് ബുക്കിലെ‍ഴുതിയ കുറിപ്പാണ് ഈ ലോകകപ്പ് കാലത്ത് യോഹാന്‍ ക്രൈഫിനെയും ടി ദാമോദരന്‍ മാഷിനെയും ഓര്‍മ്മയിലെത്തിക്കുന്നത്. `മരിച്ചുകളിയും മരണക്കളിയും’ എന്ന പേരിലെ‍ഴുതിയ ആ ഓര്‍മ്മക്കുറിപ്പ് താ‍ഴെ വായിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here