അഭിമന്യു കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

അഭിമന്യൂ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശിയും പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവുമായ അനസിനെയാണ് അറസ്റ്റ് ചെയ്തത്.

ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് അഭിമന്യൂ കൊലപാതകത്തിലെ പങ്കാളിത്തം വ്യക്തമായത്.

ഗൂഢാലോചനയില്‍ പങ്കെടുക്കുക, പ്രതികള്‍ക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കുക എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏ‍ഴായി. ഇതില്‍ മൂന്ന് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും നാല് പേര്‍ ഗൂഢാലോചനയിലും പങ്കാളികളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News