സമൂഹ മാധ്യമങ്ങളിലെ നുണ പ്രചരണം; 2017 ല്‍ രാജ്യത്ത് ജനക്കൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ടത് 35 പേര്‍

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലെ നുണ പ്രചാരണത്തെ തുടര്‍ന്നുണ്ടായ ജനക്കൂട്ടാക്രമണണത്തില്‍ 2017 മുതല്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 35 പേരെന്ന് റിപ്പോര്‍ട്ട്.

എന്നാല്‍ കൊല്ലപ്പെട്ടവര്‍ക്കാര്‍ക്കും തന്നെ തട്ടികൊണ്ടുപോകുന്ന സംഘവുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലുമാണ് ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത്.

2017 മുതല്‍ രാജ്യത്ത് 33 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടപ്പോള്‍ 69 സംഭവങ്ങളിലായി 99 പേര്‍ക്ക് പരുക്കേറ്റു.

2018 ജൂലായ് 5 വരെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്നുണ്ടായ ജനക്കൂട്ടാക്രമണത്തില്‍ രാജ്യത്ത് 24 പേര്‍ കൊല്ലപ്പെട്ടന്നാണ് റിപ്പോര്‍ട്ട്.

അതില്‍ ഈ മാസം ആറ് വരെ 9 ആക്രമണങ്ങളിലായി 5 പേരാണ് കൊല്ലപ്പെട്ടത്. 2017 ല്‍ ഇത് 11 ആയിരുന്നു.

എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുമായി ബന്ധമുണ്ടെന്ന് ഇത് വരെ സ്ഥിരീകരിക്കാന്‍ ആയിട്ടില്ല.

21 ആക്രമണങ്ങളിലായി 181 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലുമാണ് ആക്രമണങ്ങള്‍ നടന്നത്.

ജാര്‍ഖണ്ഡില്‍ 7 ഉം മഹാരാഷ്ട്രയില്‍ 5 പേരും മരിച്ചു. ജനകൂട്ടാക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജൂലായ് അഞ്ചിന് നോട്ടീസയച്ചിരുന്നു.

എന്നാല്‍ ഈ നിര്‍ദേശത്തിനു തൊട്ടുപിന്നാലെയാണ് ജൂലായ് ആറിന് കര്‍ണാടകയിലും അസമിലും വീണ്ടും ആക്രമണമുണ്ടായത്.

ജനക്കൂട്ടത്തിന്റെ ആക്രമണം പരിധി വിട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വാട്ട്‌സ് ആപ്പിന് നോട്ടീസ് അയച്ചിരുന്നു.

2017 ന് മുമ്പ് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന പേരിലുള്ള ആക്രമണം റിപ്പോര്‍ട്ട് ചെയ്തത് 2012 ല്‍ ബീഹാറിലാണ്.

രാജ്യത്തു നടന്ന പശുകൊലകളില്‍ നല്ലൊരു പങ്ക് വാട്സാപ്പുകള്‍ വഴി സംഘടിപ്പിക്കപ്പെട്ടതാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇതിന്റെ മുന്നെ പുറത്തു വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News