‘മുകേഷിനും നിതയ്ക്കും ശ്രുതി പാടി മോദി’; എന്തിന്റെ അടിസ്ഥാനത്തിലാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് – Kairalinewsonline.com
Featured

‘മുകേഷിനും നിതയ്ക്കും ശ്രുതി പാടി മോദി’; എന്തിന്റെ അടിസ്ഥാനത്തിലാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

മോദി സര്‍ക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്.

ദില്ലി: ആരംഭിച്ചിട്ടില്ലാത്ത റിലയന്‍സ് ജിയോ സര്‍വകലാശാലയ്ക്ക് ശ്രേഷ്ഠ പദവി നല്‍കി കൊണ്ടുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്.

‘ബിജെപി സര്‍ക്കാര്‍ വീണ്ടും മുകേഷിനും നിതയ്ക്കും ശ്രുതി പാടുകയാണ്. ഇനിയും വെളിച്ചം കാണാത്ത ഒരു സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നല്‍കി കൊണ്ടാണ് അവര്‍ അത് തെളിയിച്ചിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇത്തരമൊരു പദവി നല്‍കിയതെന്ന് കേന്ദ്രം വ്യക്തമാക്കണം’-കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

To Top