കഞ്ചിക്കോട് കോച്ച് ഫാക്ടറി; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എല്‍ഡിഎഫ് സമരപ്രഖ്യാപനം

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സമരപ്രഖ്യാപനം. എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തെ അവഗണിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായ ശക്തമായ പ്രതിഷേധമാണ് സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ ഉയര്‍ന്നുവന്നത്. സ്വപ്നപദ്ധതിയായിരുന്ന കോച്ച് ഫാക്ടറി ഉപേക്ഷിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭമുയര്‍ത്തിക്കൊണ്ടു വരുന്നതിന്‍റെ മുന്നോടിയായാണ് എല്‍ഡിഎഫ് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.

കോച്ച് ഫാക്ടറി ഉപേക്ഷിച്ചത് കേന്ദ്രത്തിന്‍റെ ഇരട്ടത്താപ്പാണെന്നും ബോധപൂര്‍വ്വം കേരളത്തെ അവഗണിക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത എ വിജയരാഘവന്‍ പറഞ്ഞു.

വിവിധ ഘട്ടങ്ങളിലായി പ്രക്ഷോഭമുയര്‍ത്തിക്കൊണ്ടു വരാന്‍ കണ്‍വനില്‍ തീരുമാനിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍, സിപിഐ നേതാക്കളായ കെപി രാജേന്ദ്രന്‍, കെഇ ഇസ്മയില്‍ എംബി രാജേഷ് എംപി, എംഎല്‍എമാരായ കെഡി പ്രസേനന്‍, മുഹമ്മദ് മുഹ്സിന്‍, കെ കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News