സംഘടനാ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം; ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലന്ന് ഹൈക്കോടതി

ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലന്ന് ഹൈക്കോടതി. സംഘടനാ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്ന് കോടതി.

ക്യാമ്പസ് രാഷ്ടീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി അജോ സമർപ്പിച്ച ഹർജിയിൽ നിലപാട് അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു .

ക്യാമ്പസ് രാഷ്ടീയം നിരോധിച്ച് സുപ്രീം കോടതിയുടെ ഉത്തരമുണ്ടന്നും യുണിവേഴ്സിറ്റികൾക്കും സ്ഥാപനങ്ങൾക്കും നിർദേശമുണ്ടായിട്ടും കർശനമായി നടപ്പാക്കുന്നില്ലന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

ക്യാമ്പസില്‍ രാഷ്ടീയം നിരോധിച്ചാൽ കൊലപാതകം ഇല്ലാതാവുമോ എന്ന് പ്രാഥമിക വാദത്തിനിടെ കോടതി വാക്കാൽ ആരാഞ്ഞു . വിദ്യാർത്ഥികൾക്ക് രാഷ്ടീയ സ്വാതന്ത്ര്യമുണ്ടെന്നും ഇത് ഭരണഘടനാപരമായ അവകാശമാണന്നും കോടതി ചൂണ്ടിക്കാട്ടി . ന്യായമായ നിയന്ത്രണം ഏർപ്പെടുത്താനേ കഴിയു എന്നും കോടതി വ്യക്തമാക്കി.

കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നും ക്യാമ്പസിനകത്തായാലും പുറത്തായാലും അത് കൊലപാതകം തന്നെയാണന്നും കോടതി ചൂണ്ടിക്കാട്ടി. മഹാരാജസ് കോളജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ടത് ആശങ്കാജനകമാണന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമർശം .

ക്യാമ്പസ് രാഷ്ടീയം നിരോധിക്കാനാവില്ലന്ന് സർക്കാർ വ്യക്തമാക്കി . മഹാരാജസിലേത് ഒറ്റപ്പെട്ട സംഭവമാണനും അതിന്റെ പേരിൽ വിദ്യാർത്ഥികളുടെ അവകാശം നിഷേധിക്കാനാവില്ലന്നും സർക്കാർ അറിയിച്ചു. ഹർജി പിന്നീട് പരിഗണിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here