സ്വവര്‍ഗരതിക്കാര്‍ക്ക് സുപ്രീംകോടതി പിന്തുണ; ഇഷ്ടമുള്ള പങ്കാളികളെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്

ദില്ലി: സ്വവര്‍ഗരതിക്കാരെ പിന്തുണച്ച് സുപ്രീംകോടതി.

ഇഷ്ടമുള്ള പങ്കാളികളെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. എതിര്‍ലിംഗത്തില്‍പ്പെട്ടവരെയോ, സ്വന്തംലിംഗത്തില്‍പ്പെട്ടവരെയും തെരഞ്ഞെടുക്കാന്‍ വ്യക്തിക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ.എന്‍ ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണുള്ളത്.

നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2009ല്‍ ദില്ലി ഹൈക്കോടതിയാണ് പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി നിയമ വിധേയമാക്കിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് 2013ല്‍ സുപ്രീംകോടതി റദ്ദാക്കി.

ഈ ഉത്തരവിനെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജികളാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News