ഇന്നിന്‍റെ കഥ പറഞ്ഞ് ‘താമര’; റിലീസ് ഈ മാസം – Kairalinewsonline.com
Entertainment

ഇന്നിന്‍റെ കഥ പറഞ്ഞ് ‘താമര’; റിലീസ് ഈ മാസം

സലിം കുമാറാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്

ഇന്ന് നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന അപകടമായ ഒരു വിഷയത്തെ, സിനിമയുടെ ക്യാൻവാസിലൂടെ ചുരുങ്ങിയ 10 മിനിറ്റ് കൊണ്ട് അവതരിപ്പിക്കുകയാണ് താമരയിലൂടെ. തീർച്ചയായും നമ്മുടെ സമൂഹം ഇന്ന് അറിഞ്ഞിരിക്കേണ്ട വിഷയമാണ് താമര കൈകാര്യം ചെയ്യുന്നത്.

നാഷണൽ അവാർഡ് വിന്നർ ശ്രീ സലിം കുമാറാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്, കൂടെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശ്രീ സിബി തോമസും ചിത്രത്തിലുണ്ട്. ജയൻ ചേർത്തല, ഏലൂർ ജോർജ്, ലുക്മാൻ ലുകു എന്നിവരും അഭിനയിക്കുന്നു .

Lime tea media യുടെ ബന്നേറിൽ പി. ബി. മുഹമ്മദാണ്‌ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക്‌ ചെയ്യുന്ന ഹാഫിസ് മുഹമ്മദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പുള്ളിക്കാരൻ സ്റ്റാർ എന്ന മമ്മൂട്ടി ചിത്രത്തിന്റെ രചന നിർവഹിച്ച രതീഷ് രവിയുടെ യാണ് താമരയുടെ കഥ, തിരക്കഥ, സംഭാഷണം.

ഛായാഗ്രഹണം -ഷിജു എം ഭാസ്കരൻ, ചിത്രസംയോജനം- വിഷ്ണു വേണുഗോപാൽ, സംഗീതം – മനു രമേശൻ, ചമയം – പ്രദീപ് രംഗൻ. കൂടാതെ മലയാള സിനിമയിൽ നിന്നും ഒട്ടനവധി കലാകാരൻമാർ താമരയുടെ പിന്നിൽ പ്രവര്‍ത്തിക്കുന്നുണ്ട്.

താമരയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ജൂലൈ 7 തിയതി സലിം കുമാറിന്റെ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടിരുന്നു.

ജൂലൈ മാസം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാൻ ആണ് അണിയറപ്രവർത്തകര്‍ ആലോചിക്കുന്നത്.

To Top