‘നിങ്ങളെ പോലുള്ള വര്‍ഗീയവാദിയെ ഈ നാടിന് ആവശ്യമില്ല’; അമിത് ഷായെ ‘കണ്ടം വ‍ഴി’ ഒാടിച്ച് തമി‍ഴ് ജനത #GobackAmitShah

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായോടും ഗോ ബാക്ക് പറഞ്ഞ് തമി‍ഴ് ജനത. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും തമി‍ഴ്നാട്ടില്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ട നടപ്പിലാക്കുക എന്ന ലക്ഷ്യത്തേടെയും എത്തിയ ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്.

തിങ്കളാഴ്ച ചെന്നൈയില്‍ എത്തിയ ഷായ്ക്ക് നേരെ ‘ഗോ ബാക്ക് അമിത് ഷാ’ എന്ന ഹാഷ് ടാഗോടെ വലിയ പ്രതിഷേധത്തിനാണ് സോഷ്യല്‍ മീഡിയ ക്യാമ്പയിന് തുടക്കമിട്ടത്. തിങ്കളാ‍ഴ്ച രാവിലെ 9.30 ഒാടു കൂടി തന്നെ 13k ട്വീറ്റുകളും റീട്വീറ്റുകളുമാണ് ഗോബാക്ക് അമിത് ഷാ എന്ന ഹാഷ് ടാഗോടുകൂടി പ്രത്യക്ഷപ്പെട്ടത്.

‘തമി‍ഴ് നാട് സമത്വത്തിന്‍റെ നാടാണ്. നിങ്ങളെ പോലുള്ള വര്‍ഗീയ വാദികള‍െ ആ നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ല’. തുടങ്ങിയ ക്യാമ്പയിനും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.

#GobackAmitShah

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News