‘ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’; മോദിയുടെ ഏകാധിപത്യ നിലപാടിന്റെ തെളിവ്‌ – Kairalinewsonline.com
Latest

‘ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’; മോദിയുടെ ഏകാധിപത്യ നിലപാടിന്റെ തെളിവ്‌

കേന്ദ്രത്തിന്റെ നീക്കം ഭരണഘടന സംവിധാനങ്ങളെ തകിടം മറിക്കുന്നതാണെന്നും മനു അഭിഷേക് സിങ്‌വി

ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന കേന്ദ്രത്തിന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ഇത് ഏകാധിപത്യ ഭരണത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് ചിലവ് കാരണമായി ഉന്നയിച്ചുള്ള മോദി സര്‍ക്കാരിന്റെ ഈ നിലപാട് നാടകമാണ്. വിവരാവകാശ രേഖ പ്രകാരം 4500 കോടിയാണ് നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പ് ചിലവ്.

എന്നാല്‍ 4 വര്‍ഷക്കാലത്തെ ഭരണത്തിനിടെ മോദി പരസ്യത്തിനായി ചിലവഴിച്ചത് 4600 കോടി രൂപയാണ്.

കേന്ദ്രത്തിന്റെ നീക്കം ഭരണഘടന സംവിധാനങ്ങളെ തകിടം മറിക്കുന്നതാണെന്നും മനു അഭിഷേക് സിങ്‌വി ആരോപിച്ചു.

To Top