ഖത്തറില്‍വെച്ച് മരിച്ച ജ്യേഷ്ടന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി അനിയനും മരിച്ചു

ഖത്തറില്‍ മരണപ്പെട്ട ജ്യേഷ്ടന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി ഒടുവില്‍ യാത്ര തിരിക്കാനൊരുങ്ങവെ അനുജനും മരിച്ചു.

തൃശൂര്‍ ചാവക്കാടിന് സമീപം വട്ടേക്കാട് മഞ്ഞിയില്‍ റിസാലുദ്ദീന്‍ (45) ആണ് മരിച്ചത്.

ക‍ഴിഞ്ഞ ദിവസം റിസാലുദ്ദീന്‍റെ ജ്യേഷ്ടന്‍ ഇര്‍ഷാദ് (48) അല്‍ഖോറില്‍ വെച്ച് കു‍ഴഞ്ഞു വീണ് മരിച്ചിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി ഒടുവില്‍ ഖത്തര്‍ വിമാനത്താവളത്തിലെത്തിയ റിസാലുദ്ദീന്‍ തളര്‍ന്നുവീണു മരിക്കുകയായിരുന്നു.

ഈ 17ന് നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് ദുരന്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News