ജിഎന്‍പിസിയുടെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കും; ക്രമക്കേട് കണ്ടെത്തിയാല്‍ അഡ്മിന്‍മാരുടെ അക്കൗണ്ട് മരവിപ്പിക്കും

തിരുവനന്തപുരം: ജിഎന്‍പിസിക്കെതിരായ കേസില്‍ തിരുവനന്തപുരത്ത് നടന്ന ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കും.

വിളിച്ചു വരുത്തിയാണ് എക്‌സൈസ് ഇവരുടെ മൊഴിയെടുക്കുക. അഡ്മിന്‍മാരുടെ ബാങ്ക് വിവരവും എക്‌സൈസ് ശേഖരിച്ച് തുടങ്ങി. ക്രമക്കേട് കണ്ടെത്തിയാല്‍ പ്രതികളുടെ അക്കൗണ്ട് മരവിപ്പിക്കാനാണ് തീരുമാനം.

ഗ്‌ളാസിലെ നുരയും പ്‌ളേറ്റിലെ കറിയുമെന്ന ഫെയ്‌സ്ബുക്ക് കുട്ടായ്മയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ഡി.ജെ പാര്‍ട്ടി നടത്തിയത്.

അഡ്മിന്‍മാരായ അജിത്കുമാറും ഭാര്യ വിനീതയും ചേര്‍ന്നാണ് ഇത് സംഘടിപ്പിച്ചത്. ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എക്‌സൈസ് അന്വേഷിക്കുന്ന സാഹചര്യത്തിലാണ് ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ നിന്നും മൊഴിയെടുക്കാന്‍ കൂടി തീരുമാനിച്ചത്. ഇവരെ വിളിച്ചുവരുത്തിയാകും മൊഴിയെടുക്കുക.

അഡ്മിന്‍മാരുടെ ബാങ്ക് വിവരങ്ങളും എക്‌സൈസ് ശേഖരിച്ചു തുടങ്ങി. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പ്രതികളുടെ അക്കൗണ്ട് മരവിപ്പിക്കാനാണ് തീരുമാനം.

ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസും എക്‌സൈസും സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ അജിത്കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളുന്ന പക്ഷം ഉടന്‍ പ്രതിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. വിനീത മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

അതെസമയം, ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയെ നിരോധിക്കണമെന്ന എക്‌സൈസിന്റെ ആവശ്യം ഫെയ്‌സ്ബുക്ക് നിരാകരിച്ചു.

ഗ്രൂപ്പിന്റെ മേഡറേറ്റര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന മറ്റ് 36 പേരെ തിരിച്ചറിയാനുള്ള നടപടികളും എക്‌സൈസ് ഹൈടെക്ക് സെല്ലുമായി ചേര്‍ന്ന് എക്‌സൈസ് നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News