കെവിൻ വധക്കേസ്; നീനുവിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിന് രൂപം നൽകണമെന്ന് പ്രതി ചാക്കോ

കെവിൻ വധക്കേസിൽ നീനുവിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിന് രൂപം നൽകണമെന്ന് ചാക്കോയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.

നീനുവിന്റെ താമസ വിവരങ്ങൾ അറിയിക്കാൻ കോടതി പൊലീസിന് നിർദേശം നൽകി. നീനുവിന് കൗൺസിലിങ് മാത്രമാണ് നൽകിയിരിക്കുന്നതെന്ന് പരിശോധിച്ച ഡോക്ടർ കോടതിയെ അറിയിച്ചു. ചാക്കോ ഒഴികെയുളള കേസിലെ പ്രതികളും ഏറ്റുമാനൂർ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.

അതേസമയം, ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐയുമായി ഒന്നാം പ്രതി നടത്തിയ ഫോൺ സംഭാഷണത്തിലെ ശബ്ദം പരിശോധിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും കോടതി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here