കനത്ത മഴ; വയനാട് ചുരത്തിൽ നാളെ മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം – Kairalinewsonline.com
Featured

കനത്ത മഴ; വയനാട് ചുരത്തിൽ നാളെ മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം

പ്രതിദിന റൂട്ട് പെർമിറ്റുള്ള കെഎസ്ആർടിസി ബസുകൾക്ക് മാത്രം സർവീസ് നടത്താം

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിഞ്ഞ റോഡിലെ അപകടാവസ്ഥ കണക്കിലെടുത്ത്, വയനാട് ചുരത്തിൽ വാഹനങ്ങൾക്ക് നാളെ മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ യു വി ജോസ് അറിയിച്ചു.

ഇതുവഴി പ്രതിദിന റൂട്ട് പെർമിറ്റുള്ള കെ എസ് ആർ ടി സി ഉൾപ്പടെയുള്ള ബസുകൾക്ക് സർവീസ് നടത്താം.

സ്കാനിയ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങൾ വാഹനങ്ങൾ താമരശേരി ചുരംവഴി പോകുന്നതും വരുന്നതും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി കളക്ടർ അറിയിച്ചു.

To Top