എൽഎൽബി പരീക്ഷാ മൂല്യനിർണയത്തില്‍ ക്രമക്കേട്; കേരള സർവ്വകലാശാല മുൻ വിസി പികെ രാധാകൃഷ്ണനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ – Kairalinewsonline.com
Kerala

എൽഎൽബി പരീക്ഷാ മൂല്യനിർണയത്തില്‍ ക്രമക്കേട്; കേരള സർവ്വകലാശാല മുൻ വിസി പികെ രാധാകൃഷ്ണനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ

മുല്യനിർണയത്തിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയെന്ന വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി

കേരള സർവ്വകലാശാല മുൻ വിസി പികെ രാധാകൃഷ്ണനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ. എൽ.എൽ.ബി പരീക്ഷാ മൂല്യനിർണയ ക്രമക്കേടിൽ സിൻഡിക്കേറ്റ് യോഗമാണ് അന്വേഷണത്തിന് ശുപാർശ ചെയ്തത്.

മുല്യനിർണയത്തിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയെന്ന വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. LLB പരീക്ഷാ മൂല്യനിർണയം നടത്തിയ ഗുജറാത്തിലെ ഒരു സർവ്വകലാശാലയിലെ
മലയാളി അധ്യാപകന്റെ വിവരം മുൻ വിസി പുറത്തുവിട്ടെന്നാണ് ആരോപണം.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാധാകൃഷ്ണൻ അധ്യാപകനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇത് ‌ പരീക്ഷാ മൂല്യനിർണയത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പരാതിയുടെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണം ആവശ്യമാണെന്ന് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

തുടർന്നാണ് രാധാക‍ൃഷ്ണനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്തത്.

To Top