യുവജനങ്ങള്‍ നവലിബറല്‍ നയങ്ങളുടെ ഇരകളായി മാറി; സ്ഥിരം തൊഴില്‍ പ്രതീക്ഷിക്കേണ്ട എന്ന അവസ്ഥയാണിന്നെന്നും എ‍ളമരം കരീം – Kairalinewsonline.com
Featured

യുവജനങ്ങള്‍ നവലിബറല്‍ നയങ്ങളുടെ ഇരകളായി മാറി; സ്ഥിരം തൊഴില്‍ പ്രതീക്ഷിക്കേണ്ട എന്ന അവസ്ഥയാണിന്നെന്നും എ‍ളമരം കരീം

ഡി വൈ എഫ് ഐ 14 ആം സംസ്ഥാന സമ്മേളനം ഒക്ടോബറില്‍ കോഴിക്കോട് നടക്കും

ഡി വൈ എഫ് ഐ 14 ആം സംസ്ഥാന സമ്മേളനം ഒക്ടോബറില്‍ കോഴിക്കോട് നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

കോഴിക്കോട് ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ നവലിബറല്‍ നയങ്ങളുടെ ഇരയായി മാറിയെന്ന് എളമരം കരീം പറഞ്ഞു.

കോഴിക്കോട് ആദ്യമായെത്തുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 23 മുതല്‍ 26 വരെയാണ് 14ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വേദിയാവുക.

സി പി ഐ (എം) ജില്ലാ സെക്രട്ടറി പി മോഹനന്‍ ചെയര്‍മാനും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി നിഖില്‍ ജനറല്‍ കണ്‍വീനറുമായുളള 1001 അംഗ സ്വാഗതസംഘം സമ്മേളനം വിജയിപ്പിക്കുന്നതിനായി നിലവില്‍ വന്നു.

കോഴിക്കോട് ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ നവലിബറല്‍ നയങ്ങളുടെ ഇരകളായി മാറിയെന്ന് എളമരം കരീം പറഞ്ഞു. സ്ഥിരം തൊഴില്‍ പ്രതീക്ഷിക്കേണ്ട എന്ന അവസ്ഥയാണ്.

തൊഴില്‍ മേഖലയില്‍ വലിയ അട്ടിമറിയും അടിസ്ഥാനപരമായ മാറ്റങ്ങളുമാണ് മുതലാളിത്തം ഉണ്ടാക്കിയത്. തൊഴിലാളികളുടെയും യുവജനങ്ങളുടെയും തൊഴിലും ജീവിതവും വലിയ ഭീഷണിയാണ് നേരിടുന്നത്.

തൊഴില്‍ മേഖല സങ്കീണമായി മാറുകയാണെന്ന കാര്യം യുവജനങ്ങളും വിദ്യാര്‍ഥികളും തിരിച്ചറിയണമെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

ലക്ഷദ്വീപില്‍ നിന്നടക്കമുളള 625 പ്രതിനിധികള്‍ 4 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. സമാപനദിനമായ ഒക്ടോബര്‍ 26 ന ഒരു ലക്ഷം പേര്‍ അണിനിരക്കുന്ന യുവജന റാലി കോഴിക്കോട് കടപ്പുറം കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിട്ടുണ്ട. കോഴിക്കോട് ജില്ലയിലെ 16 ബ്ലോക്കുകളിലും സമ്മേളനത്തോടനുബന്ധിച്ച് അനുബന്ധ പരിപാടികള്‍ നടക്കും.

ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഭാരവാഹികളും എം എല്‍ എ മാരുമായ എം സ്വരാജ്, എ എന്‍ ഷംസീര്‍. ജില്ലയില്‍ നിന്നുളള മറ്റ് ജനപ്രതിനിധകള്‍, രാഷ്ട്രീയ – കലാ – സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

To Top