ഫൈനലില്‍ ആരാകും ഫ്രാന്‍സിന് എതിരാളികള്‍; ഇംഗ്ലണ്ട്- ക്രൊയേഷ്യ രണ്ടാം സെമിക്ക് തുടക്കം

ലോകകപ്പ് രണ്ടാം സെമിയിലെ ഇംഗ്ലണ്ട് ക്രൊയേഷ്യ പോരാട്ടത്തിന് തുടക്കമായി. ഫൈനലില്‍
ആരാകും ഫ്രാന്‍സിനെ നേരിടുക എന്ന് ഇന്നറിയാം.

1990 ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി കളിക്കുന്നത്. കറുത്തകുതിരകളായി കുതിച്ചാണ് ക്രൊയേഷ്യ സെമി ഫൈനലിലേക്ക് വരുന്നത്.

28 വര്‍ഷത്തിന് ശേഷം ലോകകപ്പിന്‍റെ സെമി ഫൈനല്‍ കളിക്കാനെത്തുന്ന ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് അപ്രതീക്ഷിത അതിഥികളായി സെമിയിലെത്തിയ ക്രൊയേഷ്യയാണ്. യുവാക്കളുടെ സംഘബലത്തിന്‍റെ കരുത്തില്‍ സെമി വരെ കുതിച്ചെത്തിയ ഇംഗ്ലണ്ടിനിത് തിരിച്ച് വരവിന്‍റെ കാലമാണ്.

ഗരത്ത് സൗത്ത് ഗെയ്റ്ര് എന്ന പരിശീലകന്‍റെ കീ‍ഴില്‍ ആരെയും വീ‍ഴ്ത്താന്‍ ക‍ഴിവുള്ള ടീമായി മാറിയിരിക്കുന്നു . ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തോടേറ്റ തോല്‍വി മാത്രമാണ് അവര്‍ക്കേറ്റ ഏക തിരിച്ചടി , എല്ലാ പൊസിഷനിലും മികച്ച് നില്‍ക്കുന്ന യുവ താരങ്ങലാണ് ഇംഗ്ലീഷ് ടീമിന്‍റെ കരുത്ത് .

ഗോളടിക്കാന്‍ നായകന്‍ ഹാരി കെയ്ന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഡെലെ അലി, ലിംഗാര്‍ഡ്, മഗ്വയര്‍, സ്റ്റെര്‍ലിംഗ് , ആഷ്ലി യംഗ് എന്നിങ്ങനെ അധ്വാനിച്ച് കളിക്കുന്ന ഒരു സംഘം കളിക്കാവര്‍ പിന്തുണയുമായി പുറകിലുണ്ട്.

ഗോള്‍ വലക്ക് കീ‍ഴില്‍ ചോരാത്ത കൈകളുമായി ജോര്‍ദാന്‍ പിക്ക് ഫോര്‍ഡും, മികച്ച ഫോമിലാണ്. മധ്യനിരയിലെ കരുത്തന്‍ ജോര്‍ദാന്‍ ഹെന്‍ഡേവ്സന്‍റെ പരുക്കാണ് അവരുടെ ഏക ആശങ്ക.

മറുവശത്ത് ക്രൊയേഷ്യയുടെ സുവര്‍ണ നിരയാണ് കളത്തിലിറങ്ങുന്നത് . നായകന്‍ ലൂക്ക മോഡ്രിച്ചിന്‍റെ നേതൃത്വത്തില്‍ സാക്ഷാല്‍ അര്‍ജന്‍റീനയെ വരെ തകര്‍ത്തെറിഞ്ഞാണ് അവരുടെ വരവ്. 1998 ലെ ചരിത്ര ടീമിനോട് ചേര്‍ന്ന് നില്‍ക്കുന്നു അവരുടെ ഇത്തവണത്തെ പ്രകടനം.

ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാക്കിട്ടിച്ച് സഖ്യമാണ് ക്രോട്ടുകളുടെ നെടും തൂണ്‍. ഗോള്‍ കീപ്പര്‍ സുബാസിച്ചിന്‍റെ പരുക്കാണ് അവരുടെ ആശങ്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള എട്ടാമത്തെ നേര്‍ക്ക് നേര്‍ പോരാട്ടമാണിത്.

4 തവണ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ക്രൊയേഷ്യക്ക് 2 ജയം മാത്രമാണ് പേരിലുള്ളത്. വലിയൊരു ചരിത്രം മാറ്റിയെ‍ഴുതാനാണ് രണ്ട് ടീമുകളുടേയും വരവ്. അതു കൊണ്ട് തന്നെ കളി തീ പാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News