ഇംഗ്ലണ്ടിനെ നിലംപറ്റിച്ച് ക്രൊയേഷ്യ ഫൈനലില്‍ (2-1)

ഇംഗ്ലണ്ടിനെ നിലംപറ്റിച്ച് ക്രൊയേഷ്യ ഫൈനലില്‍ (2-1). മത്സരം 90 മിനുട്ട് ക‍ഴിഞ്ഞ് എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോള്‍ തന്നെ ക്രൊയേഷ്യ ആധിപത്യം നേടിയിരുന്നു. 109 ആം മിനുട്ടില്‍  മരിയോ മാന്‍സുക്കിച്ച് നേടിയ ഗോളാണ് ക്രൊയേഷ്യയെ ഫൈനല്‍ കുതിപ്പിലേക്കെത്തിച്ചത്. ഇതോടെ ഫൈനല്‍ ലൈനപ്പായി. ഫ്രാന്‍സ് ക്രൊയേഷ്യയെ ഫൈനലിവല്‍ നേരിടും.

90 മിനുട്ടും ഇഞ്ചുറി ടൈമും അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട്- ക്രൊയേഷ്യ പോരാട്ടം സമനിലയിലെത്തിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നത്.

ആദ്യ 5 ആം മിനുട്ടില്‍ ഇംഗ്ലണ്ട് കുതിപ്പ് തുടങ്ങിയെങ്കിലും ആദ്യ പകുതിക്ക് ശേഷം 68 ആം മിനുട്ടില്‍ ക്രൊയേഷ്യ ഗോള്‍ മയക്കി മത്സരം സമനിലയിലാക്കി. ഇവാന്‍ പെരിസിച്ചാണ് 68 ആം മിനുട്ടില്‍ ക്രൊയേഷ്യക്ക് ആശ്വാസം പകര്‍ന്ന് ഗോള്‍ നേടിയത്.

ഫ്രീകിക്കിലൂടെ കീറണ്‍ ട്രിപ്പിയറാണ് ഇംഗ്ലണ്ടിന് വേണ്ടി 5 ആം മിനുട്ടില്‍ ആദ്യ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. എന്നാല്‍ ഇംഗ്ലണ്ടിന് ഫൈനലില്‍ എത്താതെ മടങ്ങേണ്ടി വന്നു.

1990 ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി കളിച്ചത്. കറുത്തകുതിരകളായി കുതിച്ചാണ് ക്രൊയേഷ്യ സെമി ഫൈനലിലെത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള എട്ടാമത്തെ നേര്‍ക്ക് നേര്‍ പോരാട്ടത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ഇതുവരെ 4 തവണ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ക്രൊയേഷ്യക്ക് 2 ജയം മാത്രമാണ് പേരിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here