90 മിനുട്ടും ഇഞ്ചുറി ടൈമും അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട്- ക്രൊയേഷ്യ പോരാട്ടം സമനിലയില്‍. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു.
ആദ്യ 5 ആം മിനുട്ടില്‍ ഇംഗ്ലണ്ട് കുതിപ്പ് തുടങ്ങിയെങ്കിലും ആദ്യ പകുതിക്ക് ശേഷം 68 ആം മിനുട്ടില്‍ ക്രൊയേഷ്യ ഗോള്‍ മയക്കി മത്സരം സമനിലയിലാക്കി. ഇവാന് പെരിസിച്ചാണ് 68 ആം മിനുട്ടില്‍ ക്രൊയേഷ്യക്ക് ആശ്വാസം പകര്‍ന്ന് ഗോള്‍ നേടിയത്.
Extra-time…
The second time for #ENG
The third time for #CROThis #WorldCup just doesn’t relent. #CROENG pic.twitter.com/M04Hmy6DIk
— FIFA World Cup ? (@FIFAWorldCup) 11 July 2018
ഫ്രീകിക്കിലൂടെ കീറണ്‍ ട്രിപ്പിയറാണ് ഇംഗ്ലണ്ടിന് വേണ്ടി 5 ആം മിനുട്ടില്‍ ആദ്യ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്.
1990 ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി കളിച്ചത്. കറുത്തകുതിരകളായി കുതിച്ചാണ് ക്രൊയേഷ്യ സെമി ഫൈനലിലെത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള എട്ടാമത്തെ നേര്‍ക്ക് നേര് പോരാട്ടത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ഇതുവരെ 4 തവണ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ക്രൊയേഷ്യക്ക് 2 ജയം മാത്രമാണ് പേരിലുള്ളത്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here