ഇംഗ്ലണ്ട് പതറുന്നു; എക്സ്ട്രാ ടൈമില്‍ ലീഡ് നേടി ക്രൊയേഷ്യ(2-1) – Kairalinewsonline.com
Featured

ഇംഗ്ലണ്ട് പതറുന്നു; എക്സ്ട്രാ ടൈമില്‍ ലീഡ് നേടി ക്രൊയേഷ്യ(2-1)

1990 ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി കളിച്ചത്

ഇംഗ്ലണ്ട് പതറുന്നു. എക്സ്ട്രാ ടൈമില്‍ ലീഡ് നേടി ക്രൊയേഷ്യ. മത്സരം 90 മിനുട്ട് ക‍ഴിഞ്ഞ് എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോള്‍ ക്രൊയേഷ്യക്ക് ആധിപത്യം. 109 ആം മിനുട്ടില്‍  മരിയോ മാന്‍സുക്കിച്ചാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോള്‍ നേടിയത്.

 

ആദ്യ 5 ആം മിനുട്ടില്‍ ഇംഗ്ലണ്ട് കുതിപ്പ് തുടങ്ങിയെങ്കിലും ആദ്യ പകുതിക്ക് ശേഷം 68 ആം മിനുട്ടില്‍ ക്രൊയേഷ്യ ഗോള്‍ മയക്കി മത്സരം സമനിലയിലാക്കി. ഇവാന്‍ പെരിസിച്ചാണ് 68 ആം മിനുട്ടില്‍ ക്രൊയേഷ്യക്ക് ആശ്വാസം പകര്‍ന്ന് ഗോള്‍ നേടിയത്. എന്നാല്‍ മത്സരം സമനിലയായതോടെ എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

ഫ്രീകിക്കിലൂടെ കീറണ്‍ ട്രിപ്പിയറാണ് ഇംഗ്ലണ്ടിന് വേണ്ടി 5 ആം മിനുട്ടില്‍ ആദ്യ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്.

1990 ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി കളിച്ചത്. കറുത്തകുതിരകളായി കുതിച്ചാണ് ക്രൊയേഷ്യ സെമി ഫൈനലിലെത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള എട്ടാമത്തെ നേര്‍ക്ക് നേര്‍ പോരാട്ടത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ഇതുവരെ 4 തവണ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ക്രൊയേഷ്യക്ക് 2 ജയം മാത്രമാണ് പേരിലുള്ളത്.

To Top