സംസ്ഥാനത്ത് കനത്തമ‍ഴ തുടരുന്നു; വിവിധ ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു; ജൂലൈ 14 വരെ ശക്തമായ മ‍ഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് കനത്തമ‍ഴ തുടരുന്നു. കേരളത്തിലെ വടക്കന്‍ ജില്ലകളെ മ‍ഴ സാരമായി ബാധിച്ചു. അതി ശക്തമായ മ‍ഴ ജൂലൈ 14 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 
5 വർഷത്തിനുള്ളിൽ ഇതാദ്യമായാണ് മണ്‍സൂൽ ഇത്രയും ശക്തിപ്രാപിക്കുന്നത്. മൂന്നു ദിവസം കൂടി മ‍ഴ ശക്തമായി പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട്. ശക്തമായ മ‍ഴയെ തുടര്‍ന്ന് മലപ്പുറം,വയനാട്,കോട്ടയം,ഇടുക്കി, പാലക്കാട് എന്നീ ജില്ലക‍ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
മലപ്പുറം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എന്നാൽ പരീക്ഷകൾക്കു മാറ്റമില്ല. കോ‍ഴിക്കോട് വയനാട് ഉള്‍പ്പെടെയുള്ള മലയോര മേഖലയിലൽ താസമിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടം ജാഗ്രതാ മുന്നറിയിപ്പ് നൽയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നു മുതൽ  വയനാട് ചുരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സ്കാനിയ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങളാണ്  ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നത്. പ്രതിദിന റൂട്ട് പെർമിറ്റുള്ള കെഎസ്ആർടിസി ഉൾപ്പടെയുള്ള ബസുകൾക്ക് സർവീസ് നടത്താമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.
ക‍ഴിഞ്ഞ ദിവസം ഇടുക്കി മൂലമറ്റത്തുണ്ടായ ഉരുള്‍ പൊട്ടലിൽ വ്യാപകമായി കൃഷികള്‍ നശിച്ചു. മഴ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് തീരദേശത്ത് താമസിക്കുന്നവര്‍ക്കും നദികളോട് ചേര്‍ന്ന് താമസിക്കുന്നവരക്കും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്താകെ 39 ക്യാമ്പുകള്‍ തുറന്നു.
വയനാട് 35ഉം കോട്ടയത്ത് രണ്ടും കൊല്ലം പാലക്കാട് എന്നിവിടങ്ങളിൽ ഒരോ ക്യാമ്പ് വീതമാണ് തുറന്നത്. മണിക്കൂറിൽ 55കി മി വോഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊ‍ഴിലാളികൾ ജാഗ്രതപാലിക്കണമെന്നും നിർദ്ദേശ നൽകിയിട്ടുണ്ട്. 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News