‘എന്തു വന്നാലും ഞങ്ങള്‍ അവള്‍ക്കൊപ്പം’; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് തമിഴ് സിനിമാ ലോകം

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ച് തമിഴ് സിനിമാ ലോകം.

സാഹചര്യങ്ങള്‍ എന്ത് തന്നെയായാലും തങ്ങള്‍ അവള്‍ക്കൊപ്പമുണ്ടാകുമെന്ന് നടനും നടികര്‍ സംഘം ട്രഷററുമായ കാര്‍ത്തി വ്യക്തമാക്കി.

”എളുപ്പത്തില്‍ ഉന്നംവയ്ക്കാവുന്നവരാണ് സിനിമയില്‍ ഉള്ളവര്‍. അതിനാല്‍ അവരെ സംരക്ഷിക്കാന്‍ കഴിയുന്ന ശക്തമായ സംഘടന ആവശ്യമാണ്. സാഹചര്യങ്ങള്‍ എന്ത് തന്നെയായാലും ഞങ്ങള്‍ അവള്‍ക്കൊപ്പമുണ്ടാകും. നടിയുടെ സ്വകാര്യതയില്‍ ഇടപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങളുടെ പിന്തുണയുണ്ടാകും”.- കാര്‍ത്തി പറയുന്നു.

”സംഭവം അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് നടികര്‍ സംഘം കത്തയച്ചതാണ്. പ്രശ്‌നത്തില്‍ ഉടന്‍ നടപടിയെടുക്കാമെന്നും ആകുലപ്പെടേണ്ടെന്നും അദേഹം വാക്കു തന്നതാണ്.

സിനിമയിലെ മാത്രമല്ല, കുടുംബത്തിലെയും സമൂഹത്തിലെയും സ്ത്രീയെ സംരക്ഷിക്കേണ്ടത് ഒരു പുരുഷന്റെ ഉത്തരവാദിത്വമാണ്. ചിലര്‍ക്ക് അത് വേണ്ടി വരില്ല. സ്വയം സംരക്ഷിക്കാന്‍ പ്രാപ്തരായിരിക്കും. എന്നാല്‍ അങ്ങനെയല്ലാത്ത ഒരു വിഭാഗവും സമൂഹത്തിലുണ്ട്.”- കാര്‍ത്തി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News