”ആര്‍ക്ക് വേണ്ടി ഡബ്ല്യുസിസി? പാര്‍വതി തിരിഞ്ഞു നോക്കിയില്ല; നടക്കുന്നത് ചിലരുടെ ഗൂഢാലോചന”; കണ്ണീരോടെ യുവസംവിധായിക – Kairalinewsonline.com
ArtCafe

”ആര്‍ക്ക് വേണ്ടി ഡബ്ല്യുസിസി? പാര്‍വതി തിരിഞ്ഞു നോക്കിയില്ല; നടക്കുന്നത് ചിലരുടെ ഗൂഢാലോചന”; കണ്ണീരോടെ യുവസംവിധായിക

സിനിമാ മോഹവുമായി മലയാളത്തിലേക്കെത്തിയ തന്നെ പലരും വേട്ടയാടി

‘മൈ സ്റ്റോറി’ എന്ന സിനിമയുടെ സംവിധായിക റോഷ്‌നി ദിനകര്‍ ആണ് തന്റെ ആദ്യ ചിത്രത്തിന് നേരെയുള്ള സൈബര്‍ ആക്രമണത്തിന്റെ കഥനകഥ കൈരളി ഓണ്‍ലൈനിനോട് തുറന്ന് പറഞ്ഞത്.

സിനിമാ മോഹവുമായി മലയാളത്തിലേക്കെത്തിയ തന്നെ പലരും വേട്ടയാടിയിട്ടും പരാതി പറഞ്ഞപ്പോള്‍ WCC എന്ന സംഘടനയും ചിത്രത്തിലെ നായികയായ പാര്‍വതിയും തിരിഞ്ഞു നോക്കിയില്ലെന്നും വേദനയോടെ സംവിധായിക തുറന്നു പറയുന്നു.

WCC പ്രതിനിധി സജിതാ മഠത്തിലിനോട് പരാതി പറഞ്ഞിട്ടും ഒഴിഞ്ഞുമാറിയെന്നും ചിത്രത്തിന് പ്രമോഷന്‍ നല്‍കേണ്ട നായിക പാര്‍വ്വതി തന്ത്രപരമായി ഒഴിഞ്ഞുമാറിയെന്നും സംവിധായിക പറയുന്നു.

‘ചിലരുടെ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നത്. ആരൊക്കെ വേട്ടയാടിയാലും മലയാള സിനിമയില്‍ തുടരും. താന്‍ കാലഘട്ടത്തിന്റെ ഇരയാണെന്നും റോഷ്‌നി പറയുന്നു.

അഞ്ജലി മേനോന്റ് പുതിയ സിനിമ പുറത്തുവരുന്ന സാഹചര്യത്തിലാണ് താന്‍ ആരോപണങ്ങളുമായി രംഗത്ത് വരുന്നതെന്ന വാര്‍ത്ത വേദനിപ്പിക്കുന്നതാണെന്ന് റോഷ്‌നി പറഞ്ഞു.

To Top